Entertainment

ഷാറൂഖ് ഖാൻ്റെ വീട്ടിൽ അതിഥിയാകണോ? ഭാ​ഗ്യശാലികളായ ദമ്പതികൾക്കായി താരകുടുംബം ഒരുങ്ങി

ഡൽഹിയിലെ വീട്ടിൽ അതിഥികളായി എത്താൻ അവസരമൊരുക്കിയിരിക്കുകയാണ് നടന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് കിങ് ഖാൻ ഷാറൂഖിന്റെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ അവസരമുണ്ടായാൽ ആരാണ് വേണ്ടെന്ന് വയ്ക്കുക. ഇപ്പോഴിതാ തന്റെ ഡൽഹിയിലെ വീട്ടിൽ അതിഥികളായി എത്താൻ അവസരമൊരുക്കിയിരിക്കുകയാണ് നടന്‍. ഷാറൂഖ് ഖാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഡൽഹിയിലെ ആദ്യ നാളുകളിലെ ഒരുപാട് ഓർമ്മകൾ ഉള്ള വീടാണെന്ന് കുറിച്ചാണ് ഷാറൂഖ് പോസ്റ്റ് തുടങ്ങിയത്. ഈ വീട് നടന്റെ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ പുതിയ രൂപത്തിലാക്കിയിരിക്കുകയാണ്. ഇവിടം എയർബിഎൻബി (വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന സേവനദാതാക്കൾ) വഴി താത്പര്യമുള്ളവർക്ക് നൽകുകയാണെന്നാണ് താരം അറിയിച്ചത്.

ഭാ​ഗ്യശാലികളായ ഒരു ദമ്പതികൾക്കാണ് താരത്തിന്റെ വീട്ടിൽ താമസിക്കാൻ അവസരം ലഭിക്കുക. പ്രണയദിനം പ്രമാണിച്ച് അടുത്തവർഷം ഫെബ്രുവരി 13, 14 തിയതികളിലാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ​ഗൗരി ഖാൻ അഭിമുറത്തിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT