Naslen in Scene 
Entertainment

ചെക്കന്‍ 'സീന്‍' തൂക്കും!; സൈക്കോ കില്ലര്‍ 'ഈശ്വരന്‍'; ഞെട്ടിച്ച് ക്യാരക്ടര്‍ റിവീലിങ് വിഡിയോ

സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന സീനില്‍ നായിക നസ്രിയയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കാത്തിരിപ്പുകള്‍ക്ക് വിരാമം. സൂര്യ നായകനായ സീനിലെ നസ്ലെന്റെ ലുക്കും കഥാപാത്രവും പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അതിക്രൂരനും മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത സൈക്കോ കില്ലറായിട്ടാണ് ചിത്രത്തില്‍ നസ്ലെന്‍ എത്തുന്നതെന്നാണ് ക്യാരക്ടര്‍ റിവീല്‍ വിഡിയോ വ്യക്തമാക്കുന്നത്. ഈശ്വരന്‍ എന്നാണ് ചിത്രത്തിലെ നസ്ലെന്റെ കഥാപാത്രത്തിന്റെ പേര്.

സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന സീനില്‍ നായിക നസ്രിയയാണ്. ചിത്രത്തിലെ ആദ്യ രണ്ട് പാട്ടുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. സീനിലെ സൂര്യയുടെ ലുക്ക് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. നസ്ലെന്റെ ലുക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഴഗരം സ്റ്റുഡിയോസിന്റെയും 2ഉ എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. വമ്പന്‍ റിലീസായി ആണ് ചിത്രം കേരളത്തില്‍ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'സീന്‍'. 'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് 'സീന്‍'. ജിത്തു മാധവനും സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'സീനി'നുണ്ട്. മലയാളത്തില്‍ ഒരുമിച്ച 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ആദ്യമായി തമിഴില്‍ ഒന്നിക്കുകയാണ്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്

സൂര്യയുടെ മാസ് രംഗങ്ങള്‍ക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സ്‌റ്റൈലിഷ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സൂര്യയ്‌ക്കൊപ്പം മലയാളി താരം നസ്ലെനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കറുപ്പ്', 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ ലക്ഷ്യമിട്ടാണ് സീനിലൂടെ സൂര്യ എത്തുന്നത്. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പൊള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യന്‍, സംഗീതം: സുഷിന്‍ ശ്യാം, എഡിറ്റര്‍: അജ്മല്‍ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിനി കാലെ, ആക്ഷന്‍ ഡയറക്ടര്‍: ചേതന്‍ ഡി'സൂസ, ആര്‍ട്ട് ഡയറക്ടര്‍: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനര്‍: മഷാര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, തമിഴ് സംഭാഷണങ്ങള്‍: ഡേവിഡ് സെല്‍വം, കോ-ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം.പി. സെന്തില്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍: സുഷ്മ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. ശ്രീധര്‍ രാജ്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടര്‍: ഷിഫ്‌ന ബബിന്‍ പാക്കര്‍, വിഎഫ്എക്‌സ്: ഹരിഹരസുതന്‍, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: നവീന്‍ നഞ്ജുണ്ടന്‍, കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.

Character revealing video of Naslen in Scene is out. Malayalam youth star to play a pyscho killer named Eeswaran in the Suriya starrer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

കാര്‍ ലോണ്‍ എടുക്കാന്‍ പോവുകയാണോ? പണം ലാഭിക്കാന്‍ 5 സ്മാര്‍ട്ട് വഴികള്‍

ലൈംഗികാതിക്രമത്തിന് ഇരയായവർ ഡോക്ടറോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടില്ല എന്നത് മൊഴി തള്ളാൻ കാരണമല്ല: ഹൈക്കോടതി

114 പന്തുകൾ, 'ഏകദിന ഡബിള്‍ സെഞ്ച്വറി'; ഹാരി ബ്രൂക്കിന് ലോക റെക്കോർഡ്!

'ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളോട് താല്പര്യമില്ല, ഞാനതിൽ കംഫർട്ടല്ല; അങ്ങനെയുള്ള ഒരാളല്ല ഞാൻ'