നടൻ കുഞ്ചാക്കോ ബോബനെതിരെ പദ്മിനി സിനിമയുടെ നിർമാതാവ് രംഗത്തെത്തിയത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഇപ്പോൾ ചാക്കോച്ചനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറായ ആസാദ് കണ്ണാടിക്കൽ. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം ചാവേറിന്റെ പ്രൊഡക്ഷൻ കൺട്രോളറാണ് അദ്ദേഹം. മലയാളം സിനിമയിൽ കൃത്യ സമയത്ത് ലൊക്കേഷനിൽ എത്തുന്ന നടനാണ് കുഞ്ചാക്കോ ബോബൻ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. രാത്രി എത്ര വൈകി പോയാലും അടുത്ത ദിവസം പറഞ്ഞ സമയത്ത് താരം എത്തും എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു നിർമ്മാതാവ് ഒരു താരത്തിനെ വെച്ച് സിനിമ ചെയ്യുന്നത് അയാളുടെ താരമൂല്യം നോക്കിയാവും. തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയായിരിക്കും അവർ പറഞ്ഞ തുക നൽകുന്നതെന്നും ആസാദ് കണ്ണാടിക്കൽ കൂട്ടിച്ചേർത്തു.
ആസാദ് കണ്ണാടിക്കലിന്റെ കുറിപ്പ് വായിക്കാം
കുറച്ചു ദിവസങ്ങളിൽ ആയി സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ കണ്ടിരുന്നു, കുഞ്ചാക്കോ ബോബൻ എന്ന താരം അദ്ദേഹം അഭിനയിച്ച സിനിമയുടെ പ്രൊമോഷൻ ചെയ്യാൻ പോയില്ല കുടുംബവുമായി ടൂർ പോയിരിക്കുന്നു എന്ന് പറഞ്ഞു ഒരു സിനിമയുടെ നിർമ്മാതാവിന്റെ പരാതി, ഒരു നിർമ്മാതാവ് ഒരു താരത്തിനെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കിൽ അയാൾ അതിന് ആ താരത്തിന് എന്താണ് മൂല്യം ( കച്ചവട സാധ്യത ) തീർച്ചയായും നോക്കുന്നത് ആയിരിക്കും അത് തന്നെയാണ് ആ നടന് പ്രതിഫലം കൊടുക്കുന്നതും അല്ലാതെ ഇവർ പറഞ്ഞ തുക അദ്ദേഹത്തിന് കൊടുത്തിട്ട് ഉണ്ടെങ്കിൽ അത് അവർക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയായിരിക്കും, ഈ പറഞ്ഞവർ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, 25 വർഷമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ ഇദ്ദേഹം നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ വരുന്ന സമയത്ത്, ലൊക്കേഷനിൽ നിങ്ങൾ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരുകയോ ചെയ്തിട്ട് ഉണ്ടോ അത് കൂടി നിങ്ങൾ പറയണം,അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാൻ ഉള്ളത് എന്ന് നിങ്ങൾ ആരെങ്കിലും ചോദിച്ചോ ചോദിച്ചാലും അദ്ദേഹം വേറെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല,
ഒരു നിർമ്മാതാവിനും സംവിധായകനും ഏറ്റവും കൂടുതൽ ആവശ്യം അവരുടെ താരങ്ങൾ പറയുന്ന സമയത്ത് ലൊക്കേഷനിൽ എത്തുക എന്നത് തന്നെയാണ്, ഞാൻ വർക്ക് ചെയ്ത "ചാവേർ " എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ആണ് നായകൻ ( വേറെയും നായകന്മാർ ഉണ്ട് ) ആ സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് 35 ദിവസത്തിൽ കൂടുതൽ രാത്രി ഫുൾ ഷൂട്ട് ഉണ്ടായിരുന്നു വൈകീട്ട് 3 മണിക്ക് വന്നിട്ട് അടുത്ത ദിവസം രാവിലെയാണ് കഴിഞ്ഞു പോയിരുന്നത്, ആ സിനിമയുടെ സമയത്ത് ഈ നടനെ ഞാൻ കൂടുതൽ ബഹുമാനിക്കാൻ തുടങ്ങി നമ്മൾ ഷൂട്ടിങ് ലൊക്കേഷനിൽ ഇത്ര മണിക്ക് വരണം എന്ന് പറഞ്ഞാൽ അദ്ദേഹം ആ സമയത്തിന്റെ 5 മിനുട്ട് മുൻപെങ്കിലും എത്തിയിരിക്കും ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞത് 12,30 ആയിരുന്നു അതിന്റെ അടുത്ത ദിവസം സിനിമയിൽ ചിത്രീകരിക്കേണ്ട സീൻ നേരം വെളുക്കുന്ന സമയത്ത് എടുക്കേണ്ടത് ആയിരുന്നു,അത് അദ്ദേഹത്തിനോട് പറയാൻ ഞങ്ങൾക്ക് ഉള്ളിൽ ഒരു വിഷമം ഉണ്ടായിരുന്നു കാരണം 6 മണിക്ക് ഷൂട്ട് ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ ആ സിനിമയിലെ മേക്കപ്പ് ഇടാൻ മാത്രം ഒന്നര മണിക്കൂർ വേണം അങ്ങിനെ ചെയ്യണം എന്നുണ്ടെങ്കിൽ,4 മണിക്ക് അദ്ദേഹം ലൊക്കേഷനിൽ എത്തണം എന്നാലേ രാവിലെ ഷൂട്ട് ചെയ്യാൻ കഴിയുകയൊള്ളു,ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോയി ഈ കാര്യം പറഞ്ഞു ഉടനെ എന്നോട് ചോദിച്ചു ആസാദ് ഭായ് എത്രെ മണിക്ക് ഞാൻ അവിടെ എത്തണം എന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കോളാം എന്ന്,അന്ന് പുലർച്ച അദ്ദേഹം പറഞ്ഞത് പോലെ 4 മണിക്ക് എത്തി ആ സമയത്ത് ബാക്കി ഉള്ളവർ 5 മിനുട്ട് വൈകിയാണ് ലൊക്കേഷനിൽ എത്തിയത് എന്നിട്ടും അദ്ദേഹം നമ്മളോട് അതിന്റെ ഒരു വിഷമം പോലും പറഞ്ഞില്ല,
പറഞ്ഞത് പോലെ രാവിലെ 6 മണിക്ക് ഷൂട്ട് തുടങ്ങി ആ സീൻ കഴിയുന്നത് വരെ അദ്ദേഹം ഒന്ന് റെസ്റ്റ് എടുക്കാൻ കാരവനിൽ പോലും പോയില്ല അതാണ് ചാക്കോച്ചൻ, ഇന്ന് മലയാള സിനിമയിൽ ഒരു ഷൂട്ട് ഉണ്ടെങ്കിൽ പറയുന്ന സമയത്ത് ലൊക്കേഷനിൽ വരുന്ന നായകന്മാർ ഉള്ളതിൽ ആദ്യം പറയുന്ന പേര് കുഞ്ചാക്കോ ബോബൻ തന്നെ ആയിരിക്കും #Kunchackoboban ❤️
ആസാദ് കണ്ണാടിക്കൽ
പ്രൊഡക്ഷൻ കൺട്രോളർ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates