വ്യാജ വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പാന്‍ ഇന്ത്യന്‍ ഹിറ്റൊരുക്കിയ സംവിധായകനാണ് ചിദംബരം. തന്റെ അടുത്ത സിനിമയ്ക്കായി ചിദംബരം ദിലീപുമായി കൈ കോര്‍ക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് ചിദംബരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയിയലൂടെയാണ് സംവിധായകന്റെ പ്രതികരണം.
ദിലീപും മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരവും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു. ഇതൊരു സര്‍വൈര്‍ ത്രില്ലര്‍ ആയിരിക്കും എന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് വ്യാജവാര്‍ത്തയാണെന്ന് ചിദംബരം അറിയിച്ചത്.
''ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദയവ് ചെയ്ത് വെരിഫൈ ചെയ്യുക. പിന്നെ, ഞാനൊരു സര്‍വൈവല്‍ ത്രില്ലര്‍ സ്‌പെഷ്യലിസ്റ്റല്ല'' എന്നും ചിദംബരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിട്ടുണ്ട്. ഇതോടെ ദിലീപ് ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.
ജാന്‍ ഏ മനിലൂടെയാണ് ചിദംബരം സംവിധാനത്തിലേക്ക് കടക്കുന്നത്. പിന്നാലെ വന്ന മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറി. ബാലന്‍ ആണ് ചിദംബരത്തിന്റെ പുതിയ ചിത്രം. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ ആണ് സിനിമയുടെ രചന. പിന്നാലെ ഒരു ദുരൂഹ സാഹചര്യത്തില്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം ഭഭബ ആണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ ഭഭബ ദിലീപിന്റെ തിരിച്ചുവരവ് ചിത്രമാകുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയും, ചിത്രത്തിലെ രംഗങ്ങളും ഡയലോഗുകളും സ്ത്രീ വിരുദ്ധതയുടേയും മറ്റും പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates