Kalabhavan Navas and Rahna വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

വാപ്പിച്ചി വര്‍ക്കിനുപോയാല്‍ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല; ലോകത്താരും ഇങ്ങനെ പ്രണയിച്ചിട്ടുണ്ടാവില്ല; ഉള്ളുപൊള്ളിച്ച് മക്കളുടെ കുറിപ്പ്

വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്

സമകാലിക മലയാളം ഡെസ്ക്

കലാഭവന്‍ നവാസിന്റേയും രഹ്നയുടേയും 23-ാം വിവാഹ വാര്‍ഷികമാണിത്. എന്നാല്‍ രഹ്നയ്‌ക്കൊപ്പം ഇന്ന് നവാസില്ല. ഉമ്മയുടേയും ഉപ്പയുടേയും വിവാഹ വാര്‍ഷികത്തിന് മക്കള്‍ പങ്കുവച്ച കുറിപ്പ് ഉള്ളുതൊടുകയാണ്. നവാസ് രഹ്നയ്ക്കായി പാട്, എഡിറ്റ് ചെയ്ത വിഡിയോയാണ് മക്കള്‍ പങ്കുവച്ചിരിക്കുന്നത്. എല്ലാ വിവാഹ വാര്‍ഷികത്തിനും രഹ്നയും നവാസും ചേര്‍ന്ന് തൈകള്‍ നടാറുണ്ടായിരുന്നുവെന്നും മക്കള്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പ്രിയരേ, ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ്, വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇത്. ഇന്ന് ഒക്ടോബര്‍ 27,വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാര്‍ഷികമാണ്. ഇന്നത്തെ ദിവസം രാവിലെ 2പേരും ഒരുമിച്ച് ഫ്രൂട്ട്‌സിന്റെ തൈകള്‍ നടാറുണ്ട്. അങ്ങനെ നട്ട തൈകളാണ് ഇവിടെ കായ്ച്ചു നില്‍ക്കുന്ന ഓരോ മരങ്ങളും, ഒന്നിനും പറ്റാത്ത ഈ അവസ്ഥയില്‍ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷെ വാപ്പിച്ചിയെ ചേര്‍ത്തുപിടിച്ച് ഈ വാര്‍ഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്‌സിന്റെ തൈകള്‍ നട്ടു. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങള്‍ നോക്കി നില്‍ക്കുന്നത്, വാപ്പിച്ചി വര്‍ക്കിനുപോയാല്‍ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല, ബെസ്റ്റ് ഫ്രണ്ട്സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ, ഫ്രണ്ട്സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല..

വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വര്‍ക്ക് കഴിഞ്ഞു തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കും, വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖമൊന്നു തെളിയുന്നത്. വാപ്പിച്ചി വന്നാല്‍ ഔട്ടിങ്ങിനു പോവാന്‍ പോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടില്‍ത്തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം. രണ്ടു പേര്‍ക്കും ഒരുമിച്ചെത്രനാള്‍ വീട്ടിലിരുന്നാലും ബോറടിക്കില്ല.

ഉമ്മിച്ചിക്ക് ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും. വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം. ഈ ഭൂമിയില്‍ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നില്‍ക്കുമായിരുന്നു, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു. ഇപ്പോള്‍ പടച്ചവന്‍ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാല്‍ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാര്‍ത്ഥന. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ടു പേരും, ഒരുപാടു സ്‌നേഹിച്ചതിനാവും പടച്ചവന്‍ രണ്ടു പേരെയും രണ്ടിടത്താക്കിയത്, മരണംകൊണ്ടും അവരെ വേര്‍പിരിക്കാനാവില്ല. അവര്‍ രണ്ടു പേരും ഇപ്പോഴും കാത്തിരിപ്പിലാണ്, പരീക്ഷണത്തിനൊടുവില്‍, സുബര്‍ക്കത്തില്‍ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാന്‍ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവന്‍ തൗഫീഖ് നല്‍കുമാറാകട്ടെ ആമീന്‍

Its 23rd annivesary of Kalabhavan Navas and Rahna's wedding. Late actor's children pens an emotional note and shares a video he edited for his wife.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT