മഹാരാജ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വിജയ് സേതുപതിയുടെ 'മഹാരാജ' കണ്ട് പൊട്ടിക്കരഞ്ഞ് ചൈനീസ് പ്രേക്ഷകർ; വൈറലായി വിഡിയോ

ചിത്രത്തിലെ ഇമോഷ്ണൽ രം​ഗങ്ങൾ കാണുമ്പോൾ സ്ത്രീകളടക്കം തിയറ്ററിലിരുന്ന് കരയുന്നതും വിഡിയോകളിൽ കാണാം.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതി നായകനായെത്തിയ മഹാരാജ ചൈനീസ് ബോക്സോഫീസുകളിലും റെക്കോഡുകൾ വാരിക്കൂട്ടുകയാണിപ്പോൾ. ഇപ്പോഴിതാ മഹാരാജ കണ്ട് വികാരഭരിതരായിരിക്കുന്ന ചൈനീസ് പ്രേക്ഷകരുടെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്നത്. ചിത്രത്തിലെ ഇമോഷ്ണൽ രം​ഗങ്ങൾ കാണുമ്പോൾ സ്ത്രീകളടക്കം തിയറ്ററിലിരുന്ന് കരയുന്നതും വിഡിയോകളിൽ കാണാം.

'അച്ഛൻ - മകൾ ബന്ധം കാണിക്കുന്ന ഇന്ത്യൻ സിനിമകൾക്ക് ചൈനയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദം​ഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ ഇപ്പോൾ മഹാരാജയും' - എന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാ​ഗം പേരും കുറിച്ചിരിക്കുന്നത്. ഇന്ത്യയിൽ വലിയ വിജയം നേടിയ മഹാരാജ നവംബർ 29നാണ് ചൈനയിൽ റിലീസ് ചെയ്തത്.

ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം 40.75 കോടി രൂപ കളക്ഷൻ നേടുകയും ചെയ്തു. ചൈനയിൽ 50 കോടിയിലധികം കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രമാണ് മഹാരാജ. ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.

നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ കഴിഞ്ഞ വർഷം ജൂൺ 14 നാണ് റിലീസ് ചെയ്തത്. അനുരാ​ഗ് കശ്യപാണ് ചിത്രത്തിൽ വില്ലനായെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി