ചിന്മയി ശ്രീപദ ഇൻസ്റ്റ​ഗ്രാം
Entertainment

ധനുഷും ശിവകാർത്തികേയനും മാത്രം, സായ് പല്ലവി ഇല്ല; സക്സസ് പോസ്റ്ററുകൾക്കെതിരെ വിമർശനവുമായി ഗായിക ചിന്മയി

അമരന്റേതില്‍ നടന്‍ ശിവകാര്‍ത്തികേയന്റെ ഫോട്ടോ മാത്രമാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ഏതൊരു വിഷയത്തേക്കുറിച്ചും തനിക്ക് പറയാനുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലുൾപ്പെടെ തുറന്നു സംസാരിക്കാറുണ്ട് ഗായിക ചിന്മയി ശ്രീപദ. ഇപ്പോഴിതാ ചിന്മയി എക്സിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 'അമരന്‍' സിനിമ ബോക്‌സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ഒരു ബില്യൺ വ്യൂസ് നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവെച്ചാണ് ചിന്മയി രം​ഗത്തെത്തിയിരിക്കുന്നത്.

സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്‌സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടം കിട്ടാറില്ലെന്നും ചിന്മയി എക്സിൽ കുറിച്ചു. റൗഡി ബേബി എന്ന ഗാനത്തില്‍ ധനുഷിനൊപ്പം ചുവടുവെച്ച സായ് പല്ലവി തന്നെയാണ് അമരനിലെ നായികയും. എന്നാല്‍, ഇവ രണ്ടിന്റെയും സക്‌സസ് പോസ്റ്ററുകളില്‍ സായ് പല്ലവിയുടെ ചിത്രമില്ല. അമരന്റേതില്‍ നടന്‍ ശിവകാര്‍ത്തികേയന്റെ ഫോട്ടോ മാത്രമാണുള്ളത്.

റൗഡി ബേബിയുടെ പോസ്റ്ററില്‍ ഗിറ്റാറുമായി നില്‍ക്കുന്ന ധനുഷ് ആണുള്ളത്. റൗഡി ബേബി ഗാനം പാടിയ ഗായിക ദീ എന്ന ദീക്ഷിത വെങ്കിടേശന്റെ ചിത്രവും റൗഡി ബേബിയുടെ ബില്യണ്‍ വ്യൂ പോസ്റ്ററിലില്ല. "തെന്നിന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളും ഏറെ ആരാധിക്കപ്പെടുന്നവരില്‍ ഒരാളുമായ കലാകാരിക്ക്, സക്‌സസ് പോസ്റ്ററില്‍ പുരുഷനൊപ്പം നില്‍ക്കാന്‍ ഇനിയും ഇടം കിട്ടിയിട്ടില്ല.

റൗഡി ബേബി എന്താണോ അങ്ങനെയായി മാറിയത് അത് ദീയുടെ ശബ്ദം കൊണ്ടാണ്," എന്നായിരുന്നു ചിന്മയി ശ്രീപദയുടെ ട്വീറ്റ്. അതേസമയം ചിന്മയിയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT