Trisha, Chinmayi Sripada 
Entertainment

'കറുപ്പില്‍ തൃഷയ്ക്ക് ഡബ്ബ് ചെയ്തത് ഞാന്‍, തുറന്ന് പറയാന്‍ പേടിയായിരുന്നു'; വെളിപ്പെടുത്തി ചിന്മയി

ലിയോയുടെ അനുഭവം അദ്ദേഹത്തിനുണ്ടാകുമോ എന്ന് ഞാന്‍ ഭയന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്ന സൂര്യ ചിത്രം കറുപ്പില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് താനാണെന്ന് ഗായിക ചിന്മയി ശ്രീപദ. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിന്മയിയുടെ പ്രതികരണം. താനാണ് തൃഷയ്ക്ക് ഡബ്ബ് ചെയ്തിരുന്നതെന്ന് പറയാന്‍ ഭയമായിരുന്നുവെന്നും ചിന്മയി പറയുന്നു.

''ഞാനെഴുതിയ് വായിക്കുമ്പോള്‍ എനിക്ക് തന്നെ അസാധാരണത്വം തോന്നുന്നുണ്ട്. കറുപ്പില്‍ ഞാന്‍ ഡബ്ബ് ചെയ്തിരുന്നുവെന്ന് പറയാന്‍ എനിക്ക് പേടിയായിരുന്നു. ആര്‍ജെ ബാലാജിയെ ഏറെ നാളായി എനിക്കറിയാം. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും വളരെ നല്ല ആളുകളാണ്. ആര്‍ജെബിയുടെ ജീവിതം തന്നെ കഠിനാധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കഥയാണ്. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അദ്ദേഹം ഒരുപാട് അധ്വാനിച്ചിട്ടുണ്ട്'' ചിന്മയി പറയുന്നു.

''അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള അടുപ്പം കാരണം ലിയോയുടെ അനുഭവം അദ്ദേഹത്തിനുണ്ടാകുമോ എന്ന് ഞാന്‍ ഭയന്നിരുന്നു. ചിത്രത്തിലെ ചില സീനുകള്‍ ഡബ്ബ് ചെയ്ത ശേഷം ഞാന്‍ പൊട്ടിക്കരയുകയായിരുന്നു. അതെല്ലാം എനിക്ക് വലിയ ട്രിഗറായിരുന്നു. പണ്ട് നടന്നതെല്ലാം കണ്‍മുന്നില്‍ കണ്ടതു പോലെ തോന്നി'' എന്നും ചിന്മയി പറയുന്നു.

''ആര്‍ജെ ബാലാജി, ഈ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദി. കറുപ്പ് സ്വാമി എനിക്ക് എന്റെ നാട്ടില്‍ കൂടുതല്‍ വര്‍ക്ക് നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു. ഭയമില്ലാതെ, ഇനിയെന്ത് സംഭവിക്കുമെന്ന പേടിയില്ലാതെ ജോലി ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങളായി ഞാനടക്കം പലരും നേരിടുന്ന വിലക്ക് നീക്കാന്‍ ദൈവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നു പറഞ്ഞാണ് ചിന്മയി നിര്‍ത്തുന്നത്.

നേരത്തെ മൂടി തുറന്നു പറച്ചിലുകളെ തുടര്‍ന്ന് തനിക്ക് ഡബ്ബ് ചെയ്യാനും പാടാനും തമിഴ് സിനിമയില്‍ അപ്രഖ്യാപതി വിലക്കുണ്ടായിരുന്നതായി ചിന്മയി ആരോപിച്ചിരുന്നു. ചിന്മയിയെ തമിഴ് ഡബ്ബിങ് യൂണിയനില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ലിയോയില്‍ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ചിന്മയിയെ സമീപിച്ചതിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിനും എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.

Chinmayi Sripada was afraid to reveal that she dubbed for Trisha in Karuppu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

സ്‌കൈവാക്കും കോണ്‍കോഴ്‌സുകളും; ഇന്റര്‍നാഷണല്‍ ലുക്കിലേക്ക് തിരുവനന്തപുരം സ്‌റ്റേഷന് മേക്ക് ഓവര്‍

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ?അന്വേഷണം

രജത് പടിദാര്‍ പുറത്ത്, ആര്‍സിബിക്ക് വന്‍ നഷ്ടം; നിര്‍ണായക പോരില്‍ 32കാരന്‍ നയിക്കും

ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

SCROLL FOR NEXT