ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ചിയാൻ 61; വിക്രവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു; 'സൂപ്പർ എക്സൈറ്റഡ്'

പാ രഞ്ജിത്ത് തന്നെയാണ് വിക്രമിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

മിഴിലെ സൂപ്പർതാരം ചിയാൻ വിക്രമും ഹിറ്റ് സംവിധായകൻ പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നു. പാ രഞ്ജിത്ത് തന്നെയാണ് വിക്രമിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത്. വിക്രമിന്റെ 61ാം ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം. സ്റ്റുഡിയോ ഗ്രീനിന്‍റെ 23-ാം പ്രൊഡക്ഷനുമാണ് ഇത്. 

ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  വൈകാതെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഈ മാസം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ 'സര്‍പട്ട പരമ്പരൈ'യാണ് പാ രഞ്ജിത്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആര്യ നായകനായെത്തിയ സിനിമയിൽ പറഞ്ഞത് ബോക്സിങ്ങിനെക്കുറിച്ചായിരുന്നു. ചിത്രം മികച്ച വിജയമായിരുന്നു. 

അജയ് ജ്ഞാനമുത്തുവിന്‍റെ 'കോബ്ര'യിലാണ് വിക്രം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. ഈ ചിത്രം ഫൈനല്‍ ഷെഡ്യൂളിലാണ്. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനും കാര്‍ത്തിക് സുബ്ബരാജിന്‍റെ മഹാനും പൂര്‍ത്തിയാക്കിയിട്ടുണ്ട് വിക്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT