സിനിമയിൽ നിന്ന് താൻ ഇടവേളയെടുക്കുകയാണെന്ന് സംവിധായകൻ ക്രിസ്റ്റഫർ നോളൻ. 'ദ് ഒഡീസി' എന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒഡീസി, തന്നെ അതിന്റെ പരമാവധി പരിധികൾ വരെ എത്തിച്ചെന്നും, ഇതിന് പിന്നാലെ സംവിധാന രംഗത്തുനിന്ന് കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേള എടുക്കുകയാണെന്നും നോളൻ വ്യക്തമാക്കി.
അടുത്ത പ്രൊജക്ടിന് മുൻപ് തനിക്കൊരു നീണ്ട ഇടവേള ആവശ്യമാണെന്നും സംവിധായകൻ പറഞ്ഞു. 'ഒഡീസി'യുടെ നിർമാണം എത്രത്തോളം കഠിനമായിരുന്നുവെന്നും നോളൻ വ്യക്തമാക്കി. ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"എന്റെ സ്വന്തം കഴിവിന്റെയും മറ്റുള്ളവരുടെ കഴിവിന്റെയും പരാമവധി ഞാനെടുത്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഉദ്ദേശിച്ചത്, ഇത് 'ഒഡീസി'യാണ്. തീർച്ചയായും അത് ബുദ്ധിമുട്ടുള്ളതായിരിക്കും. 'ദ് ഒഡീസി' പോലെയൊരു സിനിമ എടുക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നില്ലെങ്കിൽ, ആ സിനിമ ഞങ്ങൾ ശരിയായ രീതിയിൽ അല്ല നിർമിക്കുന്നത് എന്ന് പറയേണ്ടി വരും". - നോളൻ പറഞ്ഞു.
മാറ്റ് ഡാമൺ, ടോം ഹോളണ്ട്, ലുപിത ന്യോങ്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ജൂലൈ17 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 2,540 കോടിയിലധികം ചിത്രം ലോകമെമ്പാടുമായി കളക്ട് ചെയ്തെന്നാണ് പ്രമുഖ ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക് പറയുന്നത്. 20 കോടിയിലധികമാണ് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates