Rajinikanth, Kamal Haasan ഫെയ്സ്ബുക്ക്
Entertainment

ആശങ്കകള്‍ക്ക് വിരാമം; രജനി-കമല്‍ ചിത്രം ഒരുക്കുക സിബി ചക്രവര്‍ത്തി; തലൈവര്‍ 173 ട്രാക്കിലേക്ക്!

സുന്ദര്‍ സി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു തലൈവര്‍ 173

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തലൈവര്‍ 173. കമല്‍ഹാസന്‍ നിര്‍മിക്കുന്ന രജനികാന്ത് ചിത്രം എന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ വലിയ ഹൈപ്പ് തന്നെ സിനിമയ്ക്കുണ്ട്. അതേസമയം ആരായിരിക്കും ഈ സിനിമ സംവിധാനം ചെയ്യുക എന്നത് കുറച്ചുനാളുകളായി ആശങ്കയില്‍ തുടരുകയായിരുന്നു.

നേരത്തെ സുന്ദര്‍ സി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു തലൈവര്‍ 173. എന്നാല്‍ പിന്നീട് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്മാറി. ഇതോടെ പകരം ലോകേഷ് കനകരാജ് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധനുഷിന്റെ പേരും പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് തീര്‍ത്തും അപ്രതീക്ഷിതമായൊരു പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തലൈവര്‍ 173 സംവിധാനം ചെയ്യുക സിബി ചക്രവര്‍ത്തിയായിരിക്കും. നേരത്തെ സൂപ്പര്‍ ഹിറ്റായ ഡോണ്‍ സിനിമയുടെ സംവിധായകനാണ് സിബി. ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ ചിരിമഴ തീര്‍ത്ത സിനിമയായിരുന്നു. 2027 പൊങ്കല്‍ റിലീസായി കണക്കാക്കുന്ന തലൈവര്‍ 173യുടെ സംഗീതം അനിരുദ്ധാണ്. പുതിയ അപ്പ്‌ഡേറ്റ് വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.

അതേസമയം സിബിയ്ക്ക് ഇത്ര വലിയൊരു സിനിമയുടെ സമ്മര്‍ദ്ധം താങ്ങാനാകുമോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. കമല്‍ഹാസനും ആര്‍ മഹേന്ദ്രനുമാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് സിനിമയുടെ വിതരണം. എവെരി ഹീറോ ഹാസ് എ ഫാമിലി എന്ന ക്യാപ്ഷനോടെയാണ് സിനിമയുടെ പ്രഖ്യാപനം.

നിലവില്‍ ജയിലര്‍ ടുവിലാണ് രജനികാന്ത് അഭിനയിക്കുന്നത്. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിനായകന്‍ തുടങ്ങിയവര്‍ക്കൊപ്പം പുതിയ ഒരു സംഘം വലിയ താരങ്ങളുമെത്തുന്നുണ്ട്.

Cibi Chakravarthy to Rajinikanth-Kamal Haasan movie Thalaivar 173. Will be released on 2027 pongal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നൂറിലേറെ സീറ്റ് നേടി ജയിക്കും, യുഡിഎഫ് വിസ്മയമാവും; കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ വരുമെന്ന് വിഡി സതീശന്‍

'അതിജീവിതയെ അപമാനിച്ചു'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ ഈശ്വര്‍

'ടെസ്റ്റ് ജയിക്കാൻ ഈ വഴി തേടിയാലോ?'; ​നിർണായക നിർദ്ദേശവുമായി ബിസിസിഐക്ക് മുന്നിൽ ​ഗിൽ

ഐ എച്ച് ആർ ഡിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

വാഹനങ്ങളിൽ നിന്ന് അമിത ശബ്ദമുണ്ടായാൽ 2,000 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

SCROLL FOR NEXT