Melli Irani 
Entertainment

'കാമറ കൊണ്ട് കവിത രചിച്ച കലാകാരന്‍'; പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു

കെ എസ്‌ സേതുമാധവൻ, ഹരിഹരൻ തുടങ്ങി ഒട്ടേറെ സംവിധായകരുടെ പ്രിയപ്പെട്ട കാമറാമാനായിരുന്നു മെല്ലി ഇറാനി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത സിനിമാ ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാമറ കൊണ്ട് ഫ്രെയിമുകലില്‍ കവിത രചിച്ച കലാകാരനായാണ് മെല്ലി ഇറാനിയെ അറിയപ്പെടുന്നത്. ബോളിവുഡിലെ ആദ്യ ശബ്ദസിനിമ ആലം ആരയുടെ കാമറാമാന്‍ ആദി എം ഇറാനിയുടെ മകനാണ്.

പിതാവില്‍ നിന്നും ഛായാഗ്രഹണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച മെല്ലി ഇറാനി, മലയാള സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. 1961 ല്‍ ജ്ഞാനസുന്ദരിയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. എഴുപതുകളിലെ നവതരംഗ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു മെല്ലി ഇറാനി. കെ എസ്‌ സേതുമാധവൻ, ഹരിഹരൻ തുടങ്ങി ഒട്ടേറെ സംവിധായകരുടെ പ്രിയപ്പെട്ട കാമറാമാനായിരുന്നു മെല്ലി ഇറാനി

അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, അടിമകള്‍, വാഴ് വേ മായം, അരനാഴിക നേരം, ശരപഞ്ജരം, ഭൂമിദേവി പുഷ്പിണിയായി, പഞ്ചമി, ലാവ, അങ്കുരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളര്‍ത്തുമൃഗങ്ങള്‍, പൂച്ചസന്യാസി, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ദൃശ്യഭാഷയൊരുക്കി. ഹരിഹരന്‍ സംവിധാനം ചെയ്ത വെള്ളമാണ് (1985) മെല്ലി ഇറാനിയുടെ അവസാന മലയാള ചിത്രം.

Renowned cinematographer Melli Irani has passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പേള്‍ വൈറ്റ്' ഫിനിഷ്, ഗോള്‍ഡ് ട്രിം കാറിന് മാത്രമല്ല, ശവപ്പെട്ടിക്കും പ്രീമിയം ലുക്ക്!

ഇത്തവണ കിരീടം തൂക്കണം! യുവത്വം + പരിചയസമ്പത്ത്= 'ആലപ്പി റിപ്പിൾസ്'

സവര്‍ക്കറെ ദേശസ്‌നേഹിയാക്കുന്നത് ആര്‍എസ്എസ് അജണ്ട; സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായി പാടണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു; വിട വാങ്ങിയത് ഇതിഹാസ വളർച്ചയുടെ 'കരുത്ത്'

'നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്സ് ആണ്'; തൃഷ മുൻപ് പങ്കുവച്ച പോസ്റ്റ് ചർച്ചയാക്കി ആരാധകർ