അലെക് ബാള്‍ഡ്വിന്‍ കോടതിയിൽ വിചാരണയ്ക്കിടെ  എപി
Entertainment

ഷൂട്ടിങ്ങിനിടെ നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചതില്‍ കേസ് തള്ളി, പൊട്ടിക്കരഞ്ഞ് താരം

മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് വിചാരണ നേരിട്ട താരം പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിധി പ്രസ്താവം കേട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ മെക്സിക്കോ: സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ അലെക് ബാള്‍ഡ്വിന്‍ ഉപയോഗിച്ച തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ച കേസ് റദ്ദാക്കി കോടതി. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് വിചാരണ നേരിട്ട താരം പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിധി പ്രസ്താവം കേട്ടത്.

2021ല്‍ ഡസ്റ്റ് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. ഷൂട്ടിങ് രംഗം റിഹേഴ്‌സ് ചെയ്യുന്നതിനിടെ ഡമ്മി തോക്കിനു പകരം അലക് ബാള്‍ഡ്വിന് മാറി നല്‍കിയത് യഥാര്‍ത്ഥ തോക്കായിരുന്നു. കാമറയെ ഫെയ്‌സ് ചെയ്ത അലക് വെടിവെക്കുന്നതായിരുന്നു രംഗം. നടന്റെ തോക്കില്‍ നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക ഹല്യന ഹറ്റ്ചിന്‍സ് കൊല്ലപ്പെടുകയായിരുന്നു.

ന്യൂ മെക്സിക്കോയിലെ സാന്റാ ഫേ കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ ജഡ്ജ് മേരി മാർലോവ് സ്ലോമറാണ് വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രധാന തെളിവായി കണക്കാക്കുന്ന ഛായാഗ്രാഹകയുടെ മരണത്തിന് കാരണമായ വെടിയുണ്ടകള്‍ പ്രതിഭാഗവുമായി പങ്കിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ വിവരം മനഃപൂര്‍വം മറച്ചുവെച്ചത് ബോധപൂര്‍വവും ആസൂത്രിതവുമാണെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിധി കേട്ടതിനു പിന്നാലെ നടന്‍ പൊട്ടിക്കരയുകയായിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ താരം 18 മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു. സിനിമയ്ക്കായി ആയുധങ്ങള്‍ നിര്‍മിച്ച ഹന്ന ഗുടീറസ് മനഃപ്പൂര്‍മല്ലാത്ത നരഹത്യയ്ക്ക് 18 മാസം തടവ് ശിക്ഷ അനുഭവിക്കുകയാണ്. നടനെതിരെയും ഇതേ വകുപ്പാണ് ചുമത്തിയിരുന്നത്. താരം അടിസ്ഥാന തോക്ക് സുരക്ഷാ നിയമങ്ങള്‍ അവഗണിച്ചുവെന്നും സെറ്റില്‍ അശ്രദ്ധമായി പെരുമാറിയെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ തോക്ക് പരിശോധിക്കുന്നതില്‍ താരത്തിന് ഉത്തരവാദിത്വമില്ലെന്നും യഥാര്‍ത്ഥ ബുള്ളറ്റുകളാണ് തോക്കിലുണ്ടായിരുന്നതെന്നും നടനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ