സുജിത്ത് വാസുദേവിന്റെ സഹോദരൻ രഞ്ജിത്ത് വാസുദേവ് അന്തരിച്ചു 
Entertainment

'നീ ഉയരങ്ങളില്‍ എത്തണം എന്നു കരുതി ശാസിച്ച ശാസനകള്‍ക്കെല്ലാം മാപ്പ്': സഹോദരന്റെ വേർപാടിൽ സുജിത്ത് വാസു​ദേവ്

ഷാർജയിൽ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ഛായാ​ഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെ സഹോദരൻ രഞ്ജിത്ത് വാസുദേവ് അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. സഹോദരന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ വേദന പങ്കുവച്ച് സുജിത്ത് വാസുദേവൻ കുറിപ്പ് പങ്കുവച്ചു.

നീ ഉയരങ്ങളില്‍ എത്തണം എന്നു കരുതി ശാസിച്ച ശാസനകള്‍ക്കെല്ലാം മാപ്പ്. ഞാന്‍ കരുതിയ ഉയരത്തിന്റെ അര്‍ത്ഥം ഇതായിരുന്നില്ല- എന്നാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. കൂടാതെ സഹോദരനൊപ്പമുള്ള ചിത്രത്തിനൊപ്പം വികാരനിർഭരമായ കുറിപ്പും സുജിത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘സഹോദര ബന്ധത്തിന്റെ അവസാനം. നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു നീ. അമ്മയും അച്ഛനും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീ ആയിരുന്നു. ഇന്നലെ വരെ അവരെ ഓർത്ത് ഞാൻ വിഷമിച്ചിരുന്നില്ല. ഇപ്പോൾ ഞാൻ ആശങ്കയിലാണ്. അവരെ എങ്ങനെയാണ് മോക്കേണ്ടതെന്ന് എനിക്ക് അറിയില്ല, സത്യത്തിൽ എനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. കാരണം അവരുടെ ലോകത്തിലെ സന്തോഷം നീ ആയിരുന്നു. ഇനി ഇതൊക്കെ ഞാൻ പഠിച്ചു തുടങ്ങണം. എനിക്ക് അവരെ എത്രത്തോളം തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ നിനക്കു വാക്കു തരുന്നു. അവരെ സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.’–സുജിത് വാസുദേവ് കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍