Mokksha 
Entertainment

'ധുരന്ധര്‍ 3യില്‍ നമ്മളെല്ലാം പാക്കിസ്ഥാന്‍ ഏജന്റുമാരാകും'; തുറന്നടിച്ച് മോക്ഷ

നേരത്തെ തന്നെ സമരത്തിനുള്ള തന്റെ പിന്തുണ മോക്ഷ വ്യക്തമാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയേറുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്. സിനിമാ ലോകത്തു നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനിടെ നടി മോക്ഷ പങ്കുവച്ച പ്രതികരണവും ശ്രദ്ധ നേടുകയാണ്.

പരിഹാസരൂപേണയായിരുന്നു മോക്ഷയുടെ പ്രതികരണം. ''ധുരന്ധര്‍ 3യില്‍ നമ്മളെല്ലാം പാക്കിസ്ഥാനി ഏജന്റുകളായിരിക്കും. പുതിയ നാഷണല്‍ അവാര്‍ഡ് ജേതാവായ സംവിധായകന്റെ വിഷന് വേണ്ടി തയ്യാറായിരിക്കുക' എന്നായിരുന്നു മോക്ഷയുടെ കുറിപ്പ്.

നേരത്തെ തന്നെ സമരത്തിനുള്ള തന്റെ പിന്തുണ മോക്ഷ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് താന്‍ ജന്തര്‍ മന്തറിലെ സമരത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്നതെന്നും മോക്ഷ വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ നടന്ന വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ അടുത്ത ബന്ധുക്കള്‍ പോലും തള്ളിപ്പറഞ്ഞതായി മോക്ഷ തുറന്നു പറഞ്ഞിരുന്നു.

ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യസ്ഥരായ, എന്നാല്‍ അതില്‍ ദാരുണമായി പരാജയപ്പെട്ട വ്യവസ്ഥിതിയ്‌ക്കെതിരെയുള്ള കൂട്ടായ പ്രതിഷേധമാണിത്. ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കണം. വിദ്യഭ്യാസ മന്ത്രി രാജി വെക്കണം. ഇപ്പോഴും പ്രതിപക്ഷത്തെ കുറ്റം പറയുകയാണ്. നമ്മളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. തന്നെ നക്‌സലൈറ്റായി മുദ്ര കുത്തിയെന്നും മോക്ഷ പറയുന്നുണ്ട്.

Mokksha says we all will be Pakistani agents in Dhurandhar 3 as she responds to CJP Protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സെക്രട്ടറി മാറുമെന്നത് സ്വപ്‌നം; പാര്‍ട്ടിയെ പുതുക്കിപ്പണിയും'; വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട്

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

'കണ്ണാടി നോക്കാതെയാണോ രാജുവേട്ടാ നിങ്ങൾ മേക്കപ്പ് റൂമിൽ നിന്ന് ഇറങ്ങിയത്! പക്കാ നാടക പടം'; ഒടിടിയിലെത്തിയതിന് പിന്നാലെ 'പള്ളിച്ചട്ടമ്പി' എയറിൽ

ഇന്ത്യ- പാക് പോരാട്ടം സെമിയിൽ അല്ലെങ്കിൽ ഫൈനലിൽ! ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റ് ചിത്രം തെളിഞ്ഞു

'കടന്നു പിടിച്ച് ചുംബിച്ചു, നടന്‍റെ കരണത്തടിച്ചു; അവന്‍ തിരിച്ച് അടിച്ചപ്പോള്‍ വീണുപോയി'; കരണ്‍ കുന്ദ്രയ്‌ക്കെതിരെ നടി