'കടന്നു പിടിച്ച് ചുംബിച്ചു, നടന്‍റെ കരണത്തടിച്ചു; അവന്‍ തിരിച്ച് അടിച്ചപ്പോള്‍ വീണുപോയി'; കരണ്‍ കുന്ദ്രയ്‌ക്കെതിരെ നടി

അവന്റെ അടിയുടെ ശക്തിയില്‍ ഞാന്‍ നിലത്ത് വീണു. അന്ന് സെറ്റിലുണ്ടായിരുന്ന ഒരാള്‍ പോലും എന്നെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല
Saanvi Talwar, Karan Kundrra.
Saanvi Talwar, Karan Kundrra.
Updated on
1 min read

നടന്‍ കരണ്‍ കുന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സാന്‍വി തല്‍വാര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്ന സീരിയലിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ടെലി മസാലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്‍വിയുടെ വെളിപ്പെടുത്തല്‍.

കരണിന് തന്നോട് താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് തിരിച്ച് താല്‍പര്യമുണ്ടായിരുന്നില്ലെന്നുമാണ് സാന്‍വി പറയുന്നത്. ഒരു ബാത്ത് റൂം സീന്‍ ചിത്രീകരിക്കുന്നതിനിടെ തനിക്ക് കരണില്‍ നിന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും തുടര്‍ന്ന് അന്ന് കരണിന്റെ കാമുകയായിരുന്ന അനുഷ ദാണ്ഡേകറെ അറിയിച്ചുവെന്നുമാണ് സാന്‍വി പറയുന്നത്.

തുടര്‍ന്ന് അനുഷ സെറ്റിലെത്തുമായിരുന്നുവെന്നും സാന്‍വി ഓര്‍ക്കുന്നു. പിന്നീടൊരിക്കല്‍ താന്‍ കരണിന്റെ കരണത്ത് അടിക്കാന്‍ ഇടയായ സംഭവവും സാന്‍വി വെളിപ്പെടുത്തുന്നുണ്ട്. സംവിധായകന്‍ പറയുന്നതിന് മുമ്പ് തന്നെ കരണ്‍ തന്നെ ചുംബിക്കുകയായിരുന്നുവെന്നാണ് സാന്‍വി പറയുന്നത്.

''അന്ന് എന്റേയും കരണിന്റേയും ചുംബന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. സംവിധായകന്‍ പറയും മുമ്പേ കരണ്‍ എന്നെ പിടിച്ച് ചുംബിച്ചു. അതൊരു തെറ്റായിരുന്നില്ലേ? സംവിധായകന്‍ ഒന്നും പറഞ്ഞിരുന്നില്ല. അതെങ്ങനെ ചെയ്യാനാകും? അതിനാല്‍ ഞാന്‍ അവന്റെ കരണത്തടിച്ചു'' സാന്‍വി പറയുന്നു.

''അതിന് ശേഷം അവന്‍ പോയി. 10-15 അവന്‍ തിരികെ വന്നു. എല്ലാവരുടേയും മുമ്പില്‍ വച്ച് എന്റെ കരണത്ത് ശക്തമായി അടിച്ചു. ഒരു പെണ്‍കുട്ടിയുടെ കൈയും പുരുഷന്റെ കൈയും തമ്മില്‍ വ്യത്യാസമുണ്ടാകുമല്ലോ. അവന്റെ അടിയുടെ ശക്തിയില്‍ ഞാന്‍ നിലത്ത് വീണു. അന്ന് സെറ്റിലുണ്ടായിരുന്ന ഒരാള്‍ പോലും എന്നെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. അവന്‍ എന്നേയും എന്റെ അച്ഛനമ്മമാരേയും അസഭ്യം പറഞ്ഞു. ഞാന്‍ ഉടനെ കാറെടുത്ത് വീട്ടിലേക്ക് പോയി'' എന്നും സാന്‍വി പറയുന്നു.

തുടര്‍ന്ന് സീരിയലിന്റെ നിര്‍മാതാവായ ഏക്താ കപൂര്‍ മാപ്പ് പറഞ്ഞതിനാലാണ് താന്‍ വീണ്ടും അഭിനയിക്കാന്‍ തയ്യാറായതെന്നാണ് സാന്‍വി പറയുന്നത്. ആ സംഭവത്തോടെ സീരിയലിന്റെ സംവിധായകനെ മാറ്റിയതായും സാന്‍വി പറയുന്നു. സാന്‍വിയുടെ ആരോപണത്തോട് നടന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Saanvi Talwar, Karan Kundrra.
'വിജയ്ക്ക് 275 കോടി, ഒപ്പം തകര്‍ത്താടിയ മമിതയ്ക്ക് എത്ര?'; ജന നായകനിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്
Saanvi Talwar, Karan Kundrra.
വിദ്യാർഥി സമരത്തെ പിന്തുണച്ച് പ്രതിഷേധം; വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്
Saanvi Talwar, Karan Kundrra.
'അയ്യായിരം രൂപയല്ലേ ബിനീഷേ...'; പെണ്‍മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാതായി; പണം തിരികെ നല്‍കിയെന്നും അനസ്
Summary

Saanvi Talwar says Karan Kundrra kissed her and she slapped him. He later slapped her back and she fell down.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com