മാമുക്കോയ - ഒരു പഴയ സിനിമാച്ചിത്രം 
Entertainment

'ഇഎംഎസ്സ് ഒരിക്കലും ഒരിടത്തും ക്യു തെറ്റിച്ചിട്ടില്ല, പിന്നെ ഞാന്‍?' 

Author : സമകാലിക മലയാളം ഡെസ്ക്


ന്തരിച്ച നടന്‍ മാമുക്കോയ ഇഎംഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ചിത്രം ഓര്‍ത്തെടുക്കുകയാണ്, അദ്ദേഹത്തിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ചെറു കുറിപ്പില്‍ സികെ ഗുപ്തന്‍. രാവിലെ ഏഴു മണിക്കു തന്നെ എകെജി സെന്ററിലെത്തി നീണ്ട ക്യൂവില്‍ നിന്ന മാമുക്കോയയെയാണ് ഗുപ്തന്‍ ഓര്‍ത്തെടുക്കുന്നത്. 

കുറിപ്പ്

'ക്യു' തെറ്റിക്കാതെ
ഇ എം എസ്സ് മരിച്ച ദിവസത്തിന്റെ പിറ്റേന്ന്.   അവസാന ദര്‍ശനത്തിന് നീണ്ട ക്യു, എ കെ ജി സെന്ററിനു മുമ്പില്‍ . അതിലൊരാളായി കൈലിമുണ്ടും ഷര്‍ട്ടുമിട്ട് മമ്മുക്കോയ രാവിലെ ഏഴുമണിക്ക് , അല്പം അകലെ. ക്യൂവില്‍ നില്‍ക്കണോ? ആരോ ചോദിച്ചു. വേണം. ഇ എം എസ്സ് ഒരിക്കലും ഒരിടത്തും ക്യു തെറ്റിച്ചിട്ടില്ല. പിന്നെഞാന്‍? ഇതു കേട്ടുനിന്ന എന്റെ കണ്ണു നിറഞ്ഞു 

സംസ്‌കാരം നാളെ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് ഉച്ചയ്ക്കാണ് മാമുക്കോയ അന്തരിച്ചത്. സംസ്‌കാരം നാളെ രാവിലെ 10 ന് കണ്ണംപറമ്പ് ശ്മശാനത്തില്‍ നടക്കും.

ഈ മാസം 24 ന് കാളികാവില്‍ ഒരു ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി.

ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്. കഴിഞ്ഞ രണ്ടു ദിവസമായി മാമുക്കോയ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും