ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഹൃദയാഘാതമല്ല, വിക്രമിന് പനി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് താരത്തിന്റെ പിആര്‍ ടീം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ വന്നതോടെ ആരാധകര്‍ ആശങ്കയിലായിരുന്നു. ഹൃദയാഘാതം വന്നതായാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ഔദ്യോഗിക പിആര്‍ ടീം. 

വൈറല്‍ പനിയെ തുടര്‍ന്നാണ് താരത്തിന്റെ ആരോഗ്യം മോശമായതെന്നും അല്ലാതെ മറ്റൊരു പ്രശ്‌നവുമില്ല എന്നുമാണ് തമിഴ് മാധ്യമത്തോട് ടീം വ്യക്തമാക്കിയത്. വിക്രത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ നിലയിലേക്ക് വൈകാതെ തിരിച്ചുവരുമെന്നും അവര്‍ പറയുന്നു. താരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ആറു മണിയോടെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വാര്‍ത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നത്.
 
നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് ഏറെ പ്രതീക്ഷയുള്ള ചിത്രം. ഇതു കൂടാതെ കോബ്ര എന്ന ചിത്രവും റിലീസിന് തയാറെടുക്കുകയാണ്. കൂടാതെ പാ രഞ്ജിത്തിനൊപ്പമുള്ള പുതിയ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി