ഫയൽ ചിത്രം 
Entertainment

'കോബ്ര'യുടെ ദൈർഘ്യം മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡും; അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 

മലയാളി താരങ്ങളായ റോഷൻ മാത്യു, മിയ ജോർജ്ജ്, സർജാനോ ഖാലിദ് എന്നിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വിക്രം നായകനാകുന്ന 'കോബ്ര'യുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമാണ് ചിത്രത്തിന്റെ ദൈർഘ്യമെന്നാണ് സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. 

 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. മലയാളി താരങ്ങളായ റോഷൻ മാത്യു, മിയ ജോർജ്ജ്, സർജാനോ ഖാലിദ് എന്നിവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കെ എസ് രവികുമാർ, ആനന്ദ്‍രാജ്, റോബോ ശങ്കർ,മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന 'കോബ്ര' ചിത്രീകരണസമയത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രമാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍