ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

കോക്പിറ്റിൽ അതിക്രമിച്ചു കയറിയ സംഭവം; ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു, നാളെ കൊച്ചിയിലേക്ക് തിരിക്കും

യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക് പിറ്റിലേക്ക് അധിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വിമാനത്തിന്റെ കോക് പിറ്റിൽ കയറാൻ ശ്രമിച്ചതിന് ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിട്ടയച്ചു. വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും പൂ‍ർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ബന്ധുക്കൾക്കൊപ്പമാണ് ദുബായ് വിമാനത്താവളത്തിൽ താരത്തെ വിട്ടയച്ചത്. ഷൈൻ നാളത്തെ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കും. 

ഇന്ന് ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക് പിറ്റിലേക്ക് അധിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക് പിറ്റിൽ കയറാൻ ആവില്ലെന്നും സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ താരത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാവാതെയിരുന്നതോടെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഷൈനിനെ കൂട്ടാതെ വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ താരത്തെ കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. 

പുതിയ ചിത്രം ഭാരത് സർക്കസിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് കഴിഞ്ഞ ദിവസം താരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ദുബായിൽ എത്തിയത്. ദുബായിൽ വച്ച് വാർത്താസമ്മേളനവും നടത്തിയിരുന്നു. പരിപാടി കഴിഞ്ഞ് സംവിധായകനും മറ്റ് അഭിനേതാക്കളും ഉൾപ്പടെയുള്ളവർ ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചിരുന്നു. എന്നാൽ ഷൈൻ യാത്ര ഇന്നത്തേക്ക് ആക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT