മൻസൂർ അലി ഖാന്റെ വീടിനുള്ളിൽ വളരുന്ന തെങ്ങ്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബാത്ത്റൂമിലും അടുക്കളയിലും തെങ്ങുകൾ, വീടിനുള്ളിൽ മൊത്തം ആറെണ്ണം: കാരണം പറഞ്ഞ് മൻസൂർ അലി ഖാൻ 

ബാത്ത്റൂമിലും ഹാളിലും അടുക്കളയിലുമായാണ് തെങ്ങുകൾ നിൽക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്തമായ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് മൻസൂർ അലി ഖാൻ. താരത്തിന്റെ പല പരാമർശങ്ങളും തമിഴ്നാട്ടിൽ വലിയ വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരത്തിന്റെ വീടിന്റെ വിശേഷങ്ങളാണ്. മൻസൂർ അലി ഖാന്റെ വീടിനുള്ളിൽ വളരുന്നത് ആറ് തെങ്ങുകളാണ്. 

ബാത്ത്റൂമിലും ഹാളിലും അടുക്കളയിലുമായാണ് തെങ്ങുകൾ നിൽക്കുന്നത്. ഒരു യൂട്യൂബ് ചാനലിന്റെ വിഡിയോ അഭിമുഖത്തിനിടെയാണ് താരം വീടിനുള്ളിലെ തെങ്ങുവിശേഷം പങ്കുവച്ചത്. വീടിന്റെ മേൽക്കൂര തുളച്ചാണ് തെങ്ങിന് നിൽക്കാൻ സ്ഥലമൊരുക്കിയിരിക്കുന്നത്. താരം വീട് വയ്ക്കാന്‍ സ്ഥലം എടുത്തപ്പോള്‍  ഈ തെങ്ങുകൾ ഇവിടെയുണ്ടായിരുന്നു. വീടു നിർമാണം തുടങ്ങിയപ്പോൾ ഇതൊന്നും വെട്ടികളയാന്‍ തോന്നിയില്ല. വീടിനൊപ്പം തന്നെ അവയും വളരട്ടെ എന്ന് കരുതി തെങ്ങുകളെ അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു‌വെന്നും അദ്ദേഹം പറഞ്ഞു. 

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മൻസൂർ അലി ഖാൻ. വിജയ്‍‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്ക ലിയോ ആണ് പുതിയ ചിത്രം. ലോകേഷിന്റെ ‘കൈതി’ സിനിമയിൽ മൻസൂറിനെയായിരുന്നു ആദ്യം നായകനായി പരിഗണിച്ചിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT