Prithviraj 
Entertainment

'എല്ലാവരും മലയാള സിനിമയിലേക്ക് വരൂ, ഒന്നും മാറ്റാനല്ല, പലതും പഠിക്കാന്‍'; ബോളിവുഡ് ഭീന്മാരോട് പൃഥ്വിരാജ്; മാസ് മറുപടി

നിരവധി നിര്‍മാതാക്കള്‍ മലയാള സിനിമയെ നോക്കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയെ ഇന്ന് ഇന്ത്യന്‍ സിനിമയാകെ പ്രതീക്ഷോടെയാണ് ഉറ്റുനോക്കുന്നത്. മറ്റ് ഭാഷകള്‍ വലിയ ബജറ്റ് സിനിമകളൊരുക്കി പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ സിനിമകള്‍ ചെയ്ത് പാന്‍ ഇന്ത്യന്‍ ഹിറ്റ് സൃഷ്ടിക്കുകയാണ് മലയാളം. ബോളിവുഡും തെലുങ്കും കന്നഡയുമൊക്കെ വിജയ ഫോര്‍മുലകള്‍ക്ക് പിന്നാലെ പോയി കൈ പൊള്ളിക്കുമ്പോള്‍ അനുദിനം വളരുകയാണ് മലയാള സിനിമ.

മലയാള സിനിമയുടെ പാന്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാണ് നടനും നിര്‍മാതാവും സംവിധായകനുമായ പൃഥ്വിരാജ്. ബോളിവുഡിലും തെലുങ്കിലുമെല്ലാം വലിയ സിനിമകളുടെ ഭാഗമാണ് പൃഥ്വിരാജ്. ഹിന്ദിയില്‍ ദൈറയും തെലുങ്കില്‍ വാരണാസിയുമടക്കമുള്ള ചിത്രങ്ങള്‍ പൃഥ്വിയുടേതായി അണിയറയിലുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ഒടിയനിലൂടെ ബോളിവുഡിലെ ഭീമന്മാരായ ധര്‍മ പ്രൊഡക്ഷന്‍സ് മലയാളത്തിലേക്ക് എത്തുകയാണ്.

ധര്‍മ പ്രൊഡക്ഷന്‍സിന് പിന്നാലെ പല വലിയ നിര്‍മാണ കമ്പനികളും മലയാളത്തിലെത്തുമെന്നാണ് പൃഥ്വിരാജ്. എന്നാല്‍ അങ്ങനെ വരുന്ന വമ്പന്മാരോട് പൃഥ്വിരാജിന് ഒരു കാര്യം പറയാനുണ്ട്. മലയാള സിനിമയിലേക്ക് വരുന്ന നിര്‍മാതാക്കളോട് തങ്ങളെ മാറ്റാന്‍ ശ്രമിക്കരുതെന്നും, പകരം ഇവിടെ നിന്നും പലതും പഠിക്കുകയാണ് വേണ്ടതെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ ഈ മാസ് ഡയലോഗ്. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്:

ധര്‍മ ആ സിനിമയുടെ ഭാഗമാകുന്നുവെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. കരണിനോട് ഞാന്‍ ഞാന്‍ പലപ്പോഴും പറയുമായിരുന്നു, നിങ്ങളെ ഞാന്‍ മലയാളത്തിലേക്ക് കൊണ്ടു പോകുമെന്ന്. ഞാനില്ലായിരുന്നുവെങ്കിലും ധര്‍മ മലയാളത്തിലേക്ക് വരുമായിരുന്നു. അത് എന്റെ സിനിമയിലൂടെ സംഭവിക്കുന്നുവെന്നതില്‍ സന്തോഷമുണ്ട്. ധര്‍മയ്‌ക്കൊപ്പം സഹനിര്‍മാതാവായും നടനായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ എങ്ങനെയാണ് സിനിമയേയും അഭിനേതാക്കളേയും നോക്കി കാണുന്നുവെന്നത്.

ഞാനും നിര്‍മാതാവാണ്. നിര്‍മാതാവെന്ന നിലയില്‍ നമുക്ക് തെറ്റും ശരിയും സംഭവിക്കാം. പക്ഷെ സിനിമയേയും അഭിനേതാക്കളേയും സിനിമയിലൂടെ എന്താണ് ചെയ്യേണ്ടതെന്നുമൊക്കെ നോക്കി കാണുന്നതില്‍ കരണിനേയും ധര്‍മയേയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഒരു തരത്തില്‍ ധര്‍മ മലയാളത്തില്‍ അരങ്ങേറാന്‍ കാരണക്കാരനായെന്നതില്‍ഞാന്‍ സന്തോഷിക്കുന്നു.

നിരവധി നിര്‍മാതാക്കള്‍ മലയാള സിനിമയെ നോക്കുന്നുണ്ട്. നിങ്ങള്‍ക്കെല്ലാം മലയാളത്തിലേക്ക് വരാന്‍ സാധിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും മറ്റാതെ, ഇവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാം.

Come to malayalam cinema, change nothing but learn a lot, says Prithviraj to production houses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും

38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ