Entertainment

കോമഡി, റൊമാൻസ്, ആക്ഷൻ; കളം നിറഞ്ഞ് വരുൺ ധവാൻ, ഒപ്പം സാറയും; കൂലി നമ്പർ വൺ ട്രെയിലർ

കോമഡിയും റൊമാൻസും ആക്ഷനും ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലർ ബോളിവുഡ് സിനിമാപ്രേമികളുടെ മനസു കീഴടക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മറ്റൊരു സൂപ്പർതാര ചിത്രം കൂടി ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ്. വരുൺ ധവാൻ നായകനായി എത്തുന്ന കൂലി നമ്പർ വൺ ആണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. കോമഡിയും റൊമാൻസും ആക്ഷനും ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലർ ബോളിവുഡ് സിനിമാപ്രേമികളുടെ മനസു കീഴടക്കുകയാണ്. 

സൂപ്പർഹിറ്റ് ചിത്രം കൂലി നമ്പർ വണ്ണിന്റെ റീമേക്കാണ് ഇത്. ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാറ അലി ഖാനാണ് നായികയായി എത്തുന്നത്. പരേഷ് റാവൽ, ജാവേദ് ജഫ്രി, ജോണി ലിവർ എന്നിവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. 

1995 ലാണ് ​ഗോവിന്ദയേയും കരിഷ്മ കപൂറിനേയും പ്രധാനകഥാപാത്രങ്ങളാക്കി കൂലി നമ്പർ വൺ പുറത്തിറങ്ങിയത്. ഡേവിഡ് ധവാൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. 25 വർഷം മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ പുനഃരാവിഷ്കാരമാണിത്. ചിത്രം ഡിസംബർ 25ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പിഎസ്‍സി പരീക്ഷാ‍ തട്ടിപ്പ്; ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ

ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങി 'റഫാല്‍ മറൈന്‍'; നാവികസേനയ്ക്ക് നിര്‍ണായക നേട്ടം

ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍