ഷൈൻ ടോം ചാക്കോ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ്'; തന്റെ പെരുമാറ്റം മാറാൻ കാരണം കൊറോണയെന്ന് ഷൈൻ ടോം ചാക്കോ

തന്റെ പെരുമാറ്റത്തിൽ മാറ്റം വരാനുണ്ടായ കാരണം എന്തെന്ന് പറഞ്ഞിരിക്കുകയാണ് ഷൈൻ

സമകാലിക മലയാളം ഡെസ്ക്

ഭിമുഖങ്ങളിലേയും മറ്റും പെരുമാറ്റത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ താരമാണ് ഷൈൻ ടോം ചാക്കോ.  താരത്തിന്റെ പെരുമാറ്റം പല ചർച്ചകൾക്കും കാരണമായിട്ടുണ്ട്. ഇപ്പോൾ തന്റെ പെരുമാറ്റത്തിൽ മാറ്റം വരാനുണ്ടായ കാരണം എന്തെന്ന് പറഞ്ഞിരിക്കുകയാണ് ഷൈൻ. കൊറോണയാണ് തന്നെ മാറ്റിയത് എന്നാണ് താരം പറയുന്നത്. 

‘‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്.- എന്നാണ് ഷൈൻ പറയുന്നത്. നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകുമെന്നും ഷൈൻ പറയുന്നു.

ശക്തമായ കഥാപാത്രങ്ങളുടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ഷെൈൻ. എന്നാൽ താരത്തെ വാർത്തകളിൽ നിറച്ചത് സിനിമയ്ക്ക് പുറത്തെ പെരുമാറ്റമാണ്. തിയറ്ററിൽ നിന്ന് ഓടിയതും വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതുമെല്ലാം വലിയ വിവാദമായിരുന്നു. 

നിരകവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. അടി, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം,  പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘കൊറോണ പേപ്പേഴ്‌സ്’ തുടങ്ങിയവയാണ് റിലീസിന് തയാറെടുക്കുന്ന ഷൈനിന്റെ ചിത്രങ്ങൾ. നാനി നായകനായി എത്തിയ ദസറയിലും ശക്തമായ വേഷത്തിൽ ഷൈൻ എത്തിയിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT