മഞ്ജു വാര്യർ, അമ്മ ​ഗിരിജ വാര്യർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അമ്മയുടെ മകളാണെന്ന് പറയുന്നതിനേക്കാൾ വലിയ അഭിമാനമില്ല', 'സൂപ്പർസ്റ്റാറിന്' പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ 

അമ്മയുടെ മകളെന്നു പറയുന്നതിൽ അഭിമ‌ാനിക്കുന്നതായും ​മഞ്ജു പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അമ്മയുടെ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മഞ്ജു വാര്യർ. ഇന്നലെയായിരുന്നു താരത്തിന്റെ അമ്മ ​ഗിരിജ വാര്യരുടെ പിറന്നാൾ. തന്റെ സൂപ്പർസ്റ്റാറാണ് അമ്മയെന്നാണ് താരം കുറിച്ചത്. അമ്മയുടെ മകളെന്നു പറയുന്നതിൽ അഭിമ‌ാനിക്കുന്നതായും ​മഞ്ജു പറഞ്ഞു. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

“എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു. എഴുത്തുകാരി ഗിരിജാ വാര്യരുടെ മകൾ എന്നറിയപ്പെടുന്നതിനേക്കാൾ വലിയ അഭിമാനമില്ല- മഞ്ജു കുറിച്ചു. നിരവധി പേരാണ് ​മ‍ഞ്ജുവിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. മഞ്ജുവിനെ തന്നതിന് അമ്മയോട് നന്ദിപറഞ്ഞുകൊണ്ടും ആരാധകരുടെ കമന്റുകളുണ്ട്. 

സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു ഇപ്പോൾ. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ളത്. സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ ആണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു ചിത്രം. മോഹൻലാലിനൊപ്പം മരക്കാറിലും മമ്മൂട്ടിക്കൊപ്പം ദി പ്രീസ്റ്റിലും താരം വേഷമിട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്