രാജു, നിരഞ്ജന്‍/ഫെയ്‌സ്ബുക്ക്‌ 
Entertainment

അച്ഛന്‍ വീട്ടില്‍ സുഖമായിരിക്കുന്നു, വ്യാജ വാര്‍ത്തകള്‍  പ്രചരിപ്പിക്കരുത്, അഭ്യര്‍ഥനയുമായി നിരഞ്ജന്‍

അച്ഛന്‍ വീട്ടില്‍ സുഖമായിരിക്കുന്നു, വ്യാജ വാര്‍ത്തകള്‍  പ്രചരിപ്പിക്കരുത്, അഭ്യര്‍ഥനയുമായി നിരഞ്ജന്‍

സമകാലിക മലയാളം ഡെസ്ക്

ച്ഛനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി മണിയന്‍ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്‍. കോവിഡ് മുകതനായ അദ്ദേഹം വീട്ടില്‍ സുഖമായി ഇരിക്കുന്നുവെന്നും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിരഞ്ജന്‍ പറഞ്ഞു.

'എന്റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ദയവായി നിര്‍ത്തണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോള്‍  ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.'-നിരഞ്ജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മണിയന്‍ പിള്ള രാജുവിന് കോവിഡിനൊപ്പം ന്യൂമോണിയയും പിടിപെട്ടിരുന്നു. പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജുവിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മകന്റെ വിശദീകരണം. 

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മണിയന്‍പിള്ള രാജു നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വീണ്ടും സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT