വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

സഞ്ജു സാംസണ്‍ 3 റണ്‍സില്‍ പുറത്ത്
Abhishek Sharma batting
Abhishek Sharmax
Updated on: 
1 min read

ഇന്‍ഡോര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 18 പന്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. 4 വീതം സിക്‌സും ഫോറും സഹിതമാണ് അഭിഷേക് 50 കടന്നത്.

ടോസ് നേടി വിന്‍ഡീസ് ബൗളിങ് എടുക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. താരം 3 റണ്‍സുമായി പുറത്തായി.

Abhishek Sharma batting
സെഞ്ച്വറി; ചരിത്രമെഴുതി ബം​​ഗ്ലാദേശിന്റെ 'ശോഭന മോസ്താരി'!

പിന്നീട് രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍ എത്തിയതോടെ അഭിഷേക് അതിവേഗം ഗിയര്‍ മാറ്റി. ഇഷാനും വമ്പന്‍ അടികളുമായി കളം വാണു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും കുല്‍ദീപ് യാദവിന് പകരം പ്രിന്‍സ് യാദവും ഇലവനിലെത്തി.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, നിതീഷ് റെഡ്ഡി, നമാന്‍ ധിര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്.

Abhishek Sharma batting
'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!
Abhishek Sharma batting
റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം
Summary

Shamar Joseph has taken the crucial wicket of Sanju Samson as India have lost the crucial wicket. Ishan Kishan has joined Abhishek Sharma in the middle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com