ചിത്രയും ഹേംനാഥും/ ഇൻസ്റ്റ​ഗ്രാം 
Entertainment

സഹതാരത്തിനൊപ്പം നൃത്തം ചെയ്തത് ചോദ്യം ചെയ്തു, ചിത്രയെ മാനസികമായി പീഡിപ്പിച്ചു; ഓഡിയോ പുറത്ത്

ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സെയ്ദ് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരകയുമായ ചിത്രയുടെ മരണത്തിൽ  ഭര്‍ത്താവ് ഹേംനാഥിനെതിരേ കൂടുതൽ തെളിവുകൾ പുറത്ത്. ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്. കൂടാതെ ​ഗുരുതര ആരോപണങ്ങളുമായി സുഹൃത്ത് സെയ്ദ് രോഹിത്ത് രം​ഗത്തെത്തി. 

ചിത്രയെ ഹേംനാഥ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുവെന്നാണ് സെയ്ദ് പറയുന്നത്. കുമാരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേംനാഥിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അഭിനയം നിര്‍ത്താനും ആവശ്യപ്പെട്ടു. ചിത്ര വഴങ്ങാതിരുന്നപ്പോള്‍ വഴക്കിട്ടു, അതിന്റെ പേരില്‍ മാനസികമായി ഒരുപാട് പീഡിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ചിത്രയുടെ മരണത്തിന് ശേഷം ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നു. ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേംനാഥ് പറയുന്നു. അതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടച്ചു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേംനാഥ് പറയുന്നു.

ഷൂട്ടിങ്ങിനിടെ ഡിസംബര്‍ 9നാണ് ചിത്ര നസ്രറത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്. വിവാഹം ഉറപ്പിച്ചിരിക്കെയാണ് മരണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹേംനാഥ് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേംനാഥിനെതിരേ ചുമത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT