Darshana Rajendran ഫയല്‍
Entertainment

'അയാളുടെ മെസേജുകള്‍ കണ്ടാല്‍ ഞങ്ങള്‍ പ്രണയത്തിലാണെന്ന് തോന്നും; എല്ലായിടത്തുമെത്തും'; ആരാധകനില്‍ നിന്നുണ്ടായ അനുഭവത്തെപ്പറ്റി ദര്‍ശന

എല്ലാദിവസവും മെസേജുകള്‍ അയക്കും

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ പങ്കിട്ട് അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും. ആരാധകരില്‍ നിന്നും പേടിപ്പെടുത്തുന്ന ചില അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഇരുവരും പറയുന്നത്. തങ്ങളുടെ പുതിയ സിനിമയായ പര്‍ദ്ദയുടെ പ്രൊമോഷന് വേണ്ടി നല്‍കിയൊരു അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

ആരാധകരില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദര്‍ശന. ''ഉണ്ടായിട്ടുണ്ട്. സിനിമയിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവമായ ആര്‍ട്ടിസ്റ്റാണെങ്കില്‍ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരും. എല്ലാദിവസവുമെന്നോളം സംഭവിക്കാറുണ്ട്. ഏതൊരു പെണ്‍കുട്ടിയുടേയും ഇന്‍സ്റ്റഗ്രാമില്‍ പോലും നല്ല ഉദ്ദേശത്തോടേയും മോശം ഉദ്ദേശത്തോടേയും സമീപിക്കുന്നവരുണ്ടാകും'' എന്നാണ് ദര്‍ശന പറഞ്ഞത്.

പേടിപ്പെടുത്തുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സ്റ്റോക്കര്‍ സാഹചര്യമായിരുന്നു. ഒരാള്‍ എല്ലായിടത്തും എത്തും. കുറേക്കാലം ഞാന്‍ കണ്ടില്ല അയാള്‍ അയച്ചിരുന്ന മെസേജുകള്‍. എല്ലാദിവസവും മെസേജുകള്‍ അയക്കും. അത് വായിച്ചാല്‍ ഞങ്ങള്‍ പ്രണയ ബന്ധത്തിലാണെന്ന് തോന്നിപ്പോകുമെന്നും ദര്‍ശന പറഞ്ഞു. പിന്നാലെയാണ് അനുപമയും അത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത്.

''എല്ലാവര്‍ക്കും അത് അങ്ങനെയാണ്. ഇന്‍സ്റ്റഗ്രാമില്‍ മെസേജ് നോക്കുമ്പോള്‍ കാണാം ദിവസവും വോയ്‌സ് നോട്ട് അയക്കുന്നവര്‍. ഞാന്‍ രാവിലെ എഴുന്നേറ്റു, പല്ലു തേച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ നിന്നെപ്പറ്റി ആലോചിച്ചു, നീയെന്താ എന്നെ വിളിക്കാത്തേ എന്നൊക്കെ. ഒരാള്‍ക്കല്ല ഈ അനുഭവം. ചാറ്റ് ജിപിടിയോട് സംസാരിക്കുന്നത് പോലെയാണ് ആ മെസേജുകളെടുത്ത് നോക്കിയാല്‍ തോന്നുക. അവര്‍ക്ക് മറുപടി വേണ്ട. ഇത് ഫോര്‍വേര്‍ഡ് മെസേജുകളല്ല. ദിവസവും ഇരുന്ന് മെസേജ് അയക്കുകയാണ്'' എന്നാണ് അനുപമ പറഞ്ഞത്.

അനുപമ നായികയായി എത്തുന്ന പുതിയ സിനിമയാണ് പര്‍ദ്ദ. ദര്‍ശനയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് ചിത്രമായ പര്‍ദ്ദ മലയാളത്തിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ജെഎസ്‌കെയാണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ.

Darshana Rajendran shares her scary fan experience. and Anumpama Parameswaran shares her experiences that are similar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT