ഓസീസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണറിന് നടൻ അല്ലു അർജുനോടുള്ള ആരാധന സോഷ്യൽമീഡിയയിൽ വൻ വൈറലാണ്. ഇപ്പോഴിതാ 'പുഷ്പ 2'വിലെ അല്ലു അർജുന്റെ 'ഷൂ ഡ്രോപ് സ്റ്റെപ്പ്' കണ്ട് ഫാൻ ബോയി വീണ്ടും ഉണർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അല്ലു അർജുൻ ചിത്രം 'പുഷ്പ 2' ലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. 'പുഷ്പ പുഷ്പ...' എന്ന് തുടങ്ങുന്ന ഗാനം ആരാധകർക്കിടയിലും ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു.
അതിനിടെ ഗാന രംഗത്തിലെ ഷൂ ഡ്രോപ് ചുവടുകൾ അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ വിഡിയോയ്‌ക്ക് താഴെയാണ് ഡേവിഡ് വാർണറിന്റെ കമന്റ് വന്നത്. അതിമനോഹരം, ഇനി തനിക്ക് പണിയായെന്നുമായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. വാർണിന് മറുപടിയുമായി അല്ലു അർജുനും എത്തിയതോടെ താരങ്ങളുടെ ചാറ്റ് ആരാധകർക്കും കൗതുകമായി. ഇത് വളരെ എളുപ്പമാണ്, ഇനി കാണുമ്പോൾ കാണിച്ചു തരാമെന്നായിരുന്നു അല്ലു അർജുൻ മറുപടി നൽകിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ പുഷ്പയിലെ തന്നെ അല്ലു അർജുന്റെ ചുവടുകളും ഡയലോഗുകളും അനുകരിച്ച് ഡേവിഡ് വാർണർ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ദേവി ശ്രീ പ്രസാദാണ് ആണ് ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ് & ദീപക് ബ്ലൂ, മലയാളത്തില്‍ രഞ്ജിത്ത് കെ ജി, ഹിന്ദിയില്‍ മിക്കാ സിങ്ങ് & ദീപക് ബ്ലൂ, കന്നഡയില്‍ വിജയ് പ്രകാശ്, ബംഗാളിയില്‍ തിമിര്‍ ബിശ്വാസ് എന്നിവരാണ്. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിൽ എത്തും.
2021 ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates