സൗഭാ​ഗ്യയും അർജുനും കുടുംബവും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഭർത്താവിന്റെ അച്ഛന്റേയും സഹോദരിയുടേയും അപ്രതീക്ഷിത മരണം; കുറിപ്പുമായി സൗഭാ​ഗ്യ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായവരാണ് സൗഭാ​ഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. നിരവധി ഫോളോവേഴ്സുള്ള ഇവർ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാധാരണ ഡാൻസും രസകരമായ വിഡിയോകളുമാണ് പോസ്റ്റു ചെയ്യാറുള്ളതെങ്കിൽ ഇപ്പോൾ വീട്ടിലുണ്ടായ അപ്രതീക്ഷിത മരണങ്ങളെക്കുറിച്ചാണ് താരം പറയുന്നത്. അർജുന്റെ അച്ഛനേയും സഹോദരിയേയുമാണ് ഇവർക്ക് നഷ്ടമായത്. കുടുംബചിത്രം പങ്കുവെച്ചുകൊണ്ടാണ് സൗഭാ​ഗ്യയുടെ കുറിപ്പ്. 

 'ഇത് ശേഖര്‍ കുടുംബം. ഇടത് വശത്ത് നിന്ന് തുടങ്ങിയാൽ ആദ്യം നില്‍ക്കുന്നത് എന്‍റെ മരുമകന്‍, നാത്തൂന്‍, സഹോദരന്‍, അമ്മായിയമ്മ, എന്‍റെ ഭര്‍ത്താവ്, അമ്മായിയച്ഛന്‍, ഞാന്‍, എന്‍റെ മരുമകള്‍ എന്നിവരാണ്. ഒരിക്കൽ വലിയ സന്തോഷം നിറഞ്ഞ പൂര്‍ണമായ കുടുംബമായിരുന്നു. ജീവിതം പ്രവചനാതീതവും വിചിത്രവുമാണ്. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയ രണ്ട് നെടുംതൂണുകള്‍ നഷ്ടപ്പെട്ടു. എന്‍റെ ഭർതൃ സഹോദരിയും ഭർതൃപിതാവും. നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്കൊപ്പമുള്ളവരെ സംരക്ഷിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ...'- സൗഭാ​ഗ്യ കുറിച്ചു. 

താര കല്യാണിന്റെ മകളായ സൗഭാ​ഗ്യ ടിക് ടോക്കിലൂടെയാണ് ശ്രദ്ധ നേടുന്നത്. എന്നാൽ സിനിമയിൽ‍ നിന്നും സീരിയലിൽ നിന്നും താരം അകലം പാലിച്ചിരിക്കുകയാണ്. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തലോകത്തുനിന്നു തന്നെയാണ്. വിവാഹശേഷവും സോഷ്യൽ മീഡിയയിൽ അക്റ്റീവാണ് ദമ്പതികൾ. അതിനിടെ ചക്കപ്പഴം എന്ന സീരിയലിൽ അർജുൻ അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ഇതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT