ദീപക് സുധിക്കൊപ്പം ഫെയ്സ്ബുക്ക്
Entertainment

'ചന്ദനക്കുറി നിർബന്ധമാണ്, സുധി എങ്ങനെയാണോ അങ്ങനെ തന്നെ': ദീപക്കിനെ പ്രശംസിച്ച് യഥാര്‍ത്ഥ സുധിയുടെ ഭാര്യ

യഥാർത്ഥത്തിൽ സുധി എങ്ങനെയാണ് അതുപോലെ തന്നെയാണ് ദീപക്ക് കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ് സന്ദേശത്തിൽ അവർ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രേമലുവിനും ഭ്രമയുഗത്തിനും പിന്നാലെ തിയറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാരാത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് ലഭിച്ച ഒരു സന്ദേശത്തേക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് നടന്‍ ദീപക് പറമ്പോൽ. ചിത്രത്തിൽ സുധി എന്ന കഥാപാത്രമായാണ് താരം എത്തിയത്. യഥാർത്ഥ സുധിയുടെ ഭാര്യയുടെ സന്ദേശമാണ് ദീപക്കിനെ തേടിയെത്തിയത്.

യഥാർത്ഥത്തിൽ സുധി എങ്ങനെയാണ് അതുപോലെ തന്നെയാണ് ദീപക്ക് കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ് സന്ദേശത്തിൽ അവർ കുറിച്ചത്. ‘‘ഹായ്, ഞാൻ സുധിയുടെ ഭാര്യയാണ്. ഞാൻ പടം കണ്ടു സൂപ്പർ ആണ്. അതിൽ സുധി എങ്ങനെയാണോ അങ്ങനെ തന്നെയാണ്. യഥാർഥത്തിലും ചന്ദനക്കുറി നിർബന്ധമാണ്. നന്ദി.’’- സന്ദേശത്തിൽ പറയുന്നു. യഥാർത്ഥ സുധിക്കൊപ്പമുള്ള ചിത്രം ദീപക് നേരത്തെ പങ്കുവച്ചിരുന്നു. എന്റെ പ്രിയപ്പെട്ട സുധി എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അങ്കമാലിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു സംഘം സുഹൃത്തുക്കൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. ജാനേമൻ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനായ ചിദംബരം ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനാഥ്‌ ഭാസി, സൗബിൻ സാഹിർ, ദീപക് പറമ്പോൽ, ഗണപതി, അഭിരാം രാധാകൃഷ്ണൻ, സംവിധായകൻ ഖാലിദ് റഹ്മാൻ, സലിം കുമാറിന്റെ മകൻ ചന്തു, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തിയത്. നിറസദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍