Arya Babu 
Entertainment

അവന്റെ മുഖം കാണിക്കാം, അവളുടെ മുഖം മാത്രം ബ്ലര്‍ ചെയ്യുന്നത് എന്തിന്?; ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവര്‍; തുറന്നടിച്ച് ആര്യ

ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ദീപക്കിന്റെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അന്തരിച്ച ദീപക്കിന്റെ വിഡിയോ പങ്കുവെച്ച പെണ്‍കുട്ടിക്കെതിരെ താരങ്ങളടക്കം രംഗത്തെത്തുന്നുണ്ട്. സംഭവത്തില്‍ ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ദീപക്കിന്റെ പിതാവ് അറിയിച്ചിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യയും രംഗത്തെത്തിയിരിക്കുകയാണ്. സംഭവം വാര്‍ത്തയാക്കിയൊരു മാധ്യമം യുവതിയുടെ മുഖം ബ്ലര്‍ ചെയ്യുകയും ദീപക്കിന്റെ മുഖം വ്യക്തമായി കാണിക്കുകയും ചെയ്യുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനെയാണ് ആര്യ ചോദ്യം ചെയ്യുന്നത്.

എന്തുകൊണ്ടാണ് പുരുഷന്റെ മുഖം കാണിക്കുകയും, സ്ത്രീയുടെ മുഖം ബ്ലര്‍ ചെയ്യുകയും ചെയ്തതെന്ന് ആര്യ ചോദിക്കുന്നു. തന്റെ മുഖം എല്ലാവരും കാണണം എന്നാഗ്രഹിച്ച യുവതിയുടെ മുഖം എന്തിനാണ് ഇപ്പോള്‍ ബ്ലര്‍ ചെയ്യുന്നതെന്നാണ് ആര്യ ചോദിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ആര്യയുടെ പ്രതികരണം. ആര്യയുടെ വാക്കുകള്‍:

''എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ചോദിക്കട്ടെ, ആ സ്ത്രീയുടെ മുഖം എന്തുകൊണ്ടാണ് ബ്ലര്‍ ചെയ്തിരിക്കുന്നത്? പുരുഷന്റെ മുഖം വ്യക്തമായി കാണിച്ചിരിക്കുന്നുവല്ലോ. ഈ സംഭവം നടക്കുന്നത് ബ്ലര്‍ ആയ ചിത്രത്തിലെ സ്ത്രീ തന്റെ പബ്ലിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൊരു വിഡിയോ പങ്കുവെക്കുന്നതിന് പിന്നാലെയാണ്. തന്നെ എല്ലാവരും വ്യക്തമായി കാണണമെന്ന് അവളാഗ്രഹിച്ചിരുന്നു. നമ്മള്‍ കാണുകയും ചെയ്തു. പിന്നെ ഇപ്പോഴെത്തിന് ബ്ലര്‍ ചെയ്തു?

തനിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യാതൊരു സൂചനയുമില്ലാതിരുന്ന പുരുഷന്റെ മുഖം വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു. ഇതിനിടെ ഇവിടെ ചിലരിതാ, ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. കഷ്ടം.

Arya Babu asks media why are you blurring the image of the woman and clearly showing man's face. Actress react to deepak suicide incident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

സ്വര്‍ണപ്പാളി മാറ്റിയെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി, കരൂര്‍ ദുരന്തത്തില്‍ വിജയ് പ്രതിയാകാന്‍ സാധ്യത: ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ പെയ്ഡ് അപ്ര​ന്റിസ്ഷിപ്പ്, എൻജിനിയറിങ് ബിരുദമുള്ളവർക്കും ഡിപ്ലോമ ഉള്ളവ‍ർക്കും അപേക്ഷിക്കാം

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീട ജേതാക്കളായ കണ്ണൂര്‍ ടീമിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

SCROLL FOR NEXT