'നമ്മുടെ ജനങ്ങളുടെ മനസ്സാണ് ഈ കാണുന്നത്'; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി, വിഡിയോ

നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്
Mammootty visits wayanad township
Mammootty visits wayanad township
Updated on
1 min read

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി. അപ്രതീക്ഷിതമായാണ് മമ്മൂട്ടി വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി സര്‍ക്കാരൊരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനെത്തിയത്. വീടുകള്‍ സന്ദര്‍ശിക്കുകയും അധികാരോട് കാര്യങ്ങള്‍ തിരക്കുകയും വിദ്യാര്‍ഥികളോടും സംസാരിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് ഉണ്ടാക്കിയതാണ് ടൗണ്‍ഷിപ്പെന്നും മമ്മൂട്ടി പറഞ്ഞു.

Mammootty visits wayanad township
'ഡാ അനൂപേ, ന്റെ അച്ഛന്റെ മണം'; ഓണക്കോടി കിട്ടാത്തയാള്‍ക്ക് ഉടുമുണ്ട് ഊരി നല്‍കിയ മണി; ഓര്‍മ പങ്കിട്ട് അനൂപ് ചന്ദ്രന്‍

പണിപൂര്‍ത്തിയായ വീടുകളില്‍ കയറുകയും വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു മമ്മൂട്ടി. ആളുകള്‍ കൂടിയതോടെയാണ് താരം ടൗണ്‍ഷിപ്പില്‍ നിന്നും മടങ്ങിയത്. സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. പണി പൂര്‍ത്തിയായ ഒന്നോ രണ്ടോ വീടുകള്‍ കണ്ട് മനസിലാക്കുകയും ചെയ്തിട്ടാണ് താരം മടങ്ങിയത്.

Mammootty visits wayanad township
'ഹിന്ദുമതം പേടിത്തൊണ്ടന്മാരുടേത്...'; ഇത് വരെ കണ്ടതൊന്നുമല്ല, ഇനിയാണ് തീക്കളി; ധുരന്ധര്‍ 2 ട്രെയിലര്‍

'ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളില്‍ നിന്നും പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്. കേരളത്തിന്റെ ഒരു സോഷ്യല്‍ കാപ്പിറ്റല്‍, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്', എന്നാണ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മമ്മൂട്ടി പറഞ്ഞത്.

Summary

Mammootty pays a surprise visit to wayanad township

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com