Mamitha Facebook
Entertainment

ദീപിക, ആലിയ പിന്നെ മമിത; 200 കോടിയിൽ ചരിത്രമെഴുതി താരം

Author : ചന്ദ്ര സ്വസ്തി

ഇന്ത്യൻ സിനിമയിലെ ഐകണുകളായ ദീപിക പദുകോണിനും ആലിയ ഭട്ടിനുമൊപ്പം ചരിത്രം കുറിച്ച് മലയാള സിനിമയിൽ നിന്നും മമിത ബൈജു. ഒരേ വർഷം മൂന്ന് ചിത്രങ്ങൾ 200 കോടി കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് മമിത.

ദീപിക പദുക്കോണ്‍ ഈ നേട്ടം കൈവരിക്കുന്നത് 2013 ൽ അവരുടെ ഇരുപത്തിയേഴാം വയസ്സിലും ആലിയ 2022 ൽ തന്‍റെ ഇരുപത്തി ഒമ്പതാം വയസ്സിലുമാണെങ്കിൽ മമിത നായികയായി അരങ്ങേറി രണ്ടേ രണ്ടു വർഷത്തിലാണ് മൂന്ന് 200 കോടി നേടുന്നത്.

2026 ൽ ഇരുപത്തിയഞ്ചാം വയസ്സിലാണ് രാജ്യത്തെ ഏറ്റവും ബാങ്കബിൾ താരമായി മമിത ഉയരുന്നത്. അതും തൊട്ടടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങിയ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ. ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവുമറ്റത്തെ ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽ നിന്നും മമിതയൊരുക്കുന്ന മാജിക് എന്നാണ് വിലയിരുത്തലുകൾ.

യേ ജവാനി ഹേ ദിവാനി, ചെന്നൈ എക്സ്പ്രസ്, രാം-ലീല എന്നീ ചിത്രങ്ങളിലൂടെയാണ് ദീപിക പദുക്കോണ്‍ ഇന്ത്യൻ സിനിമയിലാദ്യമായി ഒരേ വർഷം മൂന്നു ചിത്രങ്ങളുമായി ഇരുനൂറു കോ‌ടി കളക്ട് ചെയ്യുന്നത്. അവിടെ നിന്നങ്ങോട്ട് പവർപാക്ക്ഡ് ഹീറോയിക് അപ്പിയറൻസുകളും വമ്പൻ ഹിറ്റുകളുമായി ദീപികയുടെ ​ഗ്രാഫ് കുത്തനെ ഉയർന്നു.

ഗംഗുബായ് കാത്തിയവാഠി, ആർ ആർ ആർ, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിലൂടെയാണ് ആലിയ ഈ റെക്കോർഡ് കരസ്ഥമാക്കുന്നത്. ഒമ്പതു വർഷങ്ങൾക്കു ശേഷം, അതേ റെക്കോർഡിലേക്കാണ് വെറും ഇരുപത്തി മൂന്നു ​​ദിവസങ്ങൾക്കുള്ളിൽ മൂന്നു ചിത്രങ്ങളുടെ ഇരുനൂ‌റു കോടി വിജയവുമായി ദക്ഷിണേന്ത്യയിൽ നിന്നും മമിതയെത്തുന്നത്.

ഏറെ നാളത്തെ അക്ഷമയ്ക്കൊ‌ടുവിൽ 2026 ജൂലൈ 23 ന് ജനനായകൻ തീയേറ്ററുകളിലെത്തിയപ്പോൾ അതിലെ ഇംപ്രസിങ് ഫാക്ടറായിരുന്നു മമിത. ക്ലൈമാക്സ് ഫൈറ്റിൽ സാക്ഷാൽ ദളപതിയെ കൗച്ചിലിരുത്തി വിജി സ്കോർ ചെയ്തു. ഒരു വിജയ് പടത്തിന്റെ സകല ശൗര്യവും സ്റ്റൈലും സ്വാ​ഗും മമിതയിൽ കണ്ട് തിയേറ്ററിൽ പ്രേക്ഷകർ ആർപ്പുവിളിച്ചു. ഓഡിയോ ലോഞ്ചിൽ കളിയാക്കിയവരെയും സോഷ്യൽ മീഡിയയിൽ തള്ളിപ്പറഞ്ഞവരെയും സ്വന്തം വിധിയേപ്പോലും ഈസിയായി, പുഞ്ചിരിച്ചു തള്ളുകയായിരുന്നു ആ നായിക.

അതിനോടകം തന്നെ സൂര്യയ്ക്കൊപ്പമുള്ള വിശ്വനാഥ് ആൻഡ് സൺസിലെ പട്ടാംപൂച്ചി സോങ് തരം​ഗമുണ്ടാക്കി. കംപ്ലീറ്റ് ഴോണർ ഷിഫ്റ്റ്. മാ‍ഡിയെന്ന ഹൈപവർ സ്റ്റാറായി മമിത രണ്ടാമത്തെ ഇരുനൂറു കോടിയിലേക്കും എളുപ്പം കടന്നുവന്നു. ഒരേസമയം വിജയ് ചിത്രത്തിലും സൂര്യ ചിത്രത്തിലും നായിക.

പിറകേ ഓണസമ്മാനം പോലെ ​ഗിരീഷ് എഡി ചിത്രത്തിലേക്കൊരു ഹോം കംമിങ്. ബെത്ലഹേമിലെ ആഷ്ലി. തമിഴ് സിനിമയുടെയോ അർബൻ കഥാപാത്രങ്ങളുടെയോ ഒരംശം പോലുമില്ലാതെയാണ് തന്റെ റൂട്ടിലേക്ക് മമിത മടങ്ങിയത്. അതും ചരിത്രമെഴുതിക്കൊണ്ട്.

Deepika, Alia, and now Mamitha; the star scripts history with a 200-crore hit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉത്സവങ്ങള്‍ എല്ലാവരുടെതും'; നവരാത്രി ആഘോഷങ്ങളിലെ മുസ്‌ലിം വിലക്കിനെ എതിര്‍ത്ത് അമൃത ഫഡ്‌നാവിസ്; ബിജെപിയില്‍ ഭിന്നത; വിവാദം

പാൽ തിളപ്പിച്ചപ്പോൾ അടിയിൽ പിടിച്ചോ? നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'കാമുകന്‍ വഞ്ചിച്ചു, ആ പെണ്‍കുട്ടി എന്‍റെ സുഹൃത്ത്; അറിയുന്നത് ബ്രേക്കപ്പിന് ശേഷം'; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

ILBS: ലിവർ ആൻഡ് ബിലിയറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; 101 ഒഴിവുകൾ !

ദേശീയപാതയിൽ പന്തലാംപാടത്ത് അഞ്ച് കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്