വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പാര്‍ട്ടിയില്‍ തുള്ളിച്ചാടുന്നതിനിടെ രണ്‍വീറിന്റെ പാന്റ് കീറി, സൂചിയും നൂലുമെടുത്ത് ദീപിക; വിഡിയോ 

സംഭവത്തിന്റെ ഒരു ചിത്രം കൂടി ദീപിക കാണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ണ്‍വീറിനൊപ്പമുള്ള ജീവിതത്തിനിടയില്‍ ഉണ്ടായ രസകരമായ ഒരു സംഭവം വിവരിക്കുന്ന നടി ദീപിക പദുക്കോണിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാഴ്‌സലോണയില്‍ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് വിഡിയോയില്‍ ദീപിക പറയുന്നത്. പരിപാടിയില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതിനിടയില്‍ രണ്‍വീറിന്റെ പാന്റ് കീറിപ്പോയതിനെക്കുറിച്ച് ചിരിയടക്കാന്‍ കഴിയാതെ ദീപിക വിവരിക്കുന്നു.

' വളരെ ലൂസ് ആയിട്ടുള്ള ഒരു പാന്റ് ആണ് രണ്‍വീര്‍ ധരിച്ചിരുന്നത്. എന്തോ വിചിത്രമായ ഒരു സ്‌റ്റൈപ്പിടുന്നതിനിടയില്‍ പാന്റ് കീറി', ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം ദീപിക പറഞ്ഞത്. 

ആ സമയം ബാഗിലുണ്ടായിരുന്ന സൂചിയും നൂലുമെടുത്ത് താന്‍ രണ്‍വീറിന്റെ പാന്റ് തയിച്ച് നല്‍കിയെന്നും ദീപിക പറഞ്ഞു. കഥ വിശ്വസിക്കാന്‍ പാടുപെട്ട അവതാരകന്‍ കപിലിന് സംഭവത്തിന്റെ ഒരു ചിത്രം കൂടി ദീപിക കാണിച്ചുകൊടുത്തു. ചിത്രത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മാറിയിരുന്നു പാന്റ് തയിക്കുന്ന ദീപികയെയും രണ്‍വീറിനെയുമാണ് കാണാന്‍ കഴിയുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT