Devayani 
Entertainment

വിവാഹ വേദിയില്‍ അപമാനം; പൊട്ടിത്തെറിച്ച് ദേവയാനി, വധുവരന്മാരെ കാണാതെ വേദി വിട്ട് താരം, വിഡിയോ

താരങ്ങളെ വധുവും കുടുംബവും അവഹേളിച്ചുവെന്നാണ് ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തമിഴ് സിനിമയിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളായ വിജയകാന്തിന്റെ കുടുംബത്തില്‍ നടന്നൊരു വിവാഹമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന സിനിമാ താരങ്ങളെ വധുവും കുടുംബവും അവഹേളിച്ചുവെന്നാണ് ആരോപണം. നടി ദേവയാനി, നടന്‍ മന്‍സൂര്‍ അഖി ഖാന്‍ എന്നിവര്‍ക്ക് മോശം അനുഭവമുണ്ടായെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

വിജയകാന്തിന്റെ ഭാര്യാസഹോദരനും രജ്യസഭാ എംപിയുമായ എല്‍കെ സുധീഷിന്റെ മകള്‍ ജാനു ശ്രീയുടെ വിവാഹമാണ് വിവാദമായിരിക്കുന്നത്. ചെന്നൈ നീലാങ്കരയിലെ ആര്‍കെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ സല്‍ക്കാരം നടന്നത്. മുഖ്യമന്ത്രി വിജയ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ഇതിനിടെയാണ് തിരക്കില്‍ പെട്ട് അസ്വസ്ഥയാകുന്ന ദേവയാനിയുടെ വിഡിയോ വൈറലാകുന്നത്.

ദേവയാനിയ്‌ക്കൊപ്പം മക്കളുമുണ്ടായിരുന്നു. തിരക്കില്‍ പെട്ട് അസ്വസ്ഥയാകുന്ന ദേവയാനിയെ വിഡിയോയില്‍ കാണാം. തിരക്കിനെ തുടര്‍ന്നുണ്ടായ ഉന്തും തള്ളും അഹസനീമായപ്പോള്‍ ദേവയാനി കുപതിയാകുന്നുണ്ട്. വഴി വിടൂവെന്ന് പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞ ദേവയാനി വരനേയും വധുവിനേയും കാണാതെ മക്കളേയും കൂട്ടി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

മറ്റൊരു വൈറല്‍ വിഡിയോയില്‍ വേദിയിലെത്തി വധുവിനും വരനും ആശംസകള്‍ നേരുന്ന മന്‍സൂര്‍ അലി ഖാനാണുള്ളത്. വധുവിന് നല്‍കാന്‍ പൂച്ചെണ്ടുമായാണ് മന്‍സൂര്‍ അലി ഖാനെത്തുന്നത്. എന്നാല്‍ വധു താരത്തെ നോക്കുക പോലും ചെയ്യാതെ അടുത്ത് നിന്ന പിതാവുമായി സംസാരിക്കുകയായിരുന്നു. മന്‍സൂര്‍ നല്‍കിയ പൂച്ചെണ്ട് മുഖത്ത് പോലും നോക്കാതെ വാങ്ങി പിന്നിലേക്ക് നല്‍കുന്ന വധുവിനേയും വിഡിയോയില്‍ കാണാം.

അതേസമയം മന്‍സൂര്‍ അലി ഖാന്റെ വിഡിയോ അപൂര്‍ണമാണെന്നും മന്‍സൂറിനെ സ്‌നേഹത്തോടെ സ്വീകരിക്കുന്ന വധുവിന്റെ മറ്റൊരു വിഡിയോ ഉണ്ടെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. വിഡിയോകള്‍ വൈറലായതോടെ വധുവും പിതാവും കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. ജനത്തിരക്ക് എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Devayani gets angry at wedding, leaves venue without wishing bride and groom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

മുഹമ്മദ് അസ്ഹറുദ്ദീന്‍ 'ടമാര്‍ പടാര്‍', 37 പന്തില്‍ 93*; വീണ്ടും 'തകർപ്പൻ കേരളം'!

ഉമ്മന്‍ചാണ്ടിയുടെ കാലം മറന്നിട്ടില്ല; സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ?; ചെന്നിത്തലയോട് ചോദ്യങ്ങളുമായി ഉണ്ണിത്താന്റെ മകന്‍

ക്രിസ്മസ് വൈൻ തയ്യാറാക്കാൻ വൈകിയോ? ക്ലാസിക് മുതൽ ഇൻസ്റ്റന്റ് വരെ, എപ്പോൾ തുടങ്ങണം, എങ്ങനെ തയ്യാറാക്കാം?

പള്ളി തിരുനാൾ ഗാനമേളയ്ക്കിടെ 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' പാടുന്നത് തടയാൻ ശ്രമിച്ചയാളെ ഇറക്കിവിട്ടു; അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ പാടാൻ നിർദ്ദേശിച്ച് വികാരി