മണൽകാറ്റിൽ കണ്ണിൽ പൊടി കയറി, എന്നിട്ടും ഡിക്യു അടിപൊളിയാക്കി; 'എഒടി'യുടെ വിശേഷങ്ങളുമായി ഛായാഗ്രാഹകൻ സുജിത് സാരംഗ്

ഞങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. കണ്ണിൽ പൊടിയ‌ടിച്ചിട്ടും ഡിക്യു അടിപൊളിയായി ആ രം​ഗം ചെയ്തു
Sujith Sarang
Sujith SarangFacebook
Updated on: 
1 min read

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ 'ആകാശംലോ ഒക താര'യിലെ നിർണായക രംഗങ്ങളിലൊന്നായ മണൽക്കാറ്റിന്റെ ചിത്രീകരണം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഛായാഗ്രാഹകൻ സുജിത് സാരംഗ്. ഹൈദരാബാ​​ദിലെ രാമോജി ഫിലിംസിറ്റിയിലാണ് മണൽക്കാറ്റൊരുക്കിയതെന്നും സുജിത് പറഞ്ഞു.

നിരവധി പ്രൊപ്പല്ലറുകളും പൊടിയും ഉപയോഗിച്ചാണ് ആ പ്രതീതി സൃഷ്ടിച്ചതെന്നും അത്തരം ബുദ്ധിമുട്ടുകൾക്കിടയിലും ദുൽഖർ മികച്ച രീതിയിൽ രംഗം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചിത്രീകരണത്തിലെ അനുഭവങ്ങൾ സുജിത് സാരംഗ് പങ്കുവെച്ചത്.

ചിത്രത്തിലെ മണൽക്കാറ്റ് രംഗം ആദ്യം ഗുജറാത്തിൽ ചിത്രീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിശോധിച്ചപ്പോൾ അവിടെ ഈ രംഗം ചിത്രീകരിക്കുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലായതോടെയാണ് മറ്റൊരു ലൊക്കേഷൻ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം ഗുജറാത്തിൽ തന്നെയാണ് ചിത്രീകരിച്ചത്.

"ഞങ്ങൾ ​ഗുജറാത്തിലാണ് ഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ ഭൂഘടന പരിശോധിച്ചപ്പോൾ, അവിടെ മണൽക്കാറ്റ് ചിത്രീകരിക്കുന്നത് പ്രായേ​ഗികമല്ലെന്ന് മനസ്സിലായി. മറ്റു ഭാ​ഗങ്ങളെല്ലാം ​ഗുജറാത്തിൽതന്നെ പൂർത്തിയാക്കിയശേഷം മണൽക്കാറ്റിന്റെ രം​ഗം റാമോജി ഫിലിം സിറ്റിയിൽ കൊണ്ടുവന്ന് ചിത്രീകരിച്ചതാണ്. കാറ്റിനു വേണ്ടി നിരവധി പ്രൊപ്പല്ലറുകളും ഡസ്റ്റും പൊ‌ടിയും ഉപയോ​​ഗിച്ചു. അതിന് ഡിക്യു സാറിനെ ഭയങ്കരമായി‌ട്ട് അഭിനന്ദിക്കേണ്ടതുണ്ട്. അത്രയും പൊടിയായിരുന്നു ചുറ്റും. ഞങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. കണ്ണിൽ പൊടിയ‌ടിച്ചിട്ടും അദ്ദേഹം അടിപൊളിയായിട്ട് ആ രം​ഗം ചെയ്തു. ആ ഭാ​ഗവും ശേഷമുള്ള റെയിൽവേ സ്റ്റേഷനും രാമോജി ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തശേഷം വിഎഫ്എക്സ് ടീം അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു," സുജിത് സാരംഗ് പറഞ്ഞു.

'ഡിയർ കോമ്രേഡ്', 'ധ്രുവങ്ങൾ പതിനാറ്', 'മുതൽ നീ മുടിവും നീ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് സുജിത് സാരംഗ്. വ്യത്യസ്തമായ ദൃശ്യഭാഷയും ലൊക്കേഷനുകളുടെ സ്വാഭാവികത നിലനിർത്തുന്ന ഛായാഗ്രഹണവുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത.

പവൻ സാദിനേനി സംവിധാനം ചെയ്ത 'ആകാശംലോ ഒക താര'യിൽ ദുൽഖർ സൽമാനൊപ്പം സാത്വിക വീരവല്ലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൈകാരികമായ കഥാപശ്ചാത്തലവും ദൃശ്യാവിഷ്കാരവും കൊണ്ട് ശ്രദ്ധ നേടുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് പ്രദർശനത്തിനെത്തിയത്.

Sujith Sarang
'ഞങ്ങള്‍ക്കൊപ്പം വലിയൊരു തിമിംഗലവും കൂടെ വരുന്നുണ്ട്'; ബോക്‌സ് ഓഫീസില്‍ അച്ഛന്‍-മകന്‍ പോര്; ദുല്‍ഖറിന്റെ പ്രതികരണം
Sujith Sarang
'സഹായിച്ചില്ലെങ്കിലും, പ്രശ്നം വഷളാക്കാതിരുന്നൂടെ?'; വാക്കുകള്‍ വളച്ചൊടിച്ചു; വാര്‍ത്തയ്‌ക്കെതിരെ പാര്‍വതി
Sujith Sarang
'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ'; രാഷ്ട്രീയ പ്രവേശനം സൂചിപ്പിച്ച് പുതിയ സംഘടന
Summary

Dust got into his eyes during sandstorm, yet DQ nailed it; Cinematographer Sujith Sarang shares insights from 'AOT'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER