Darshan, Vijayalakshmi Darshan ഇൻസ്റ്റ​ഗ്രാം
Entertainment

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

ദർശൻ അതീവ നിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം. ഞായറാഴ്ച രാത്രിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. ദർശന് ജയിലിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡിജിപി അലോക് കുമാർ അറിയിച്ചു.

ദർശൻ അതീവ നിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രേണുകാസ്വാമി കൊലക്കേസിൽ രണ്ടാം പ്രതിയായ ദർശൻ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം ഹർജി കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ പുരോഗതി അറിയാൻ ഒരു വർഷം കൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദേശം.

അടുത്ത ഒരു വർഷം ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ദർശൻ കടുത്ത നിരാശയിലാണെന്നാണ് വിവരം. 2003 മെയ് 19 നാണ് ദർശനും വിജയലക്ഷ്മിയും വിവാഹിതരായത്. വിവാഹ വാർഷികം ഒരുമിച്ച് ആഘോഷിക്കാൻ ദമ്പതികൾ ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം. വിവാഹ വാർഷികം ആഘോഷിക്കാൻ അനുവാദം തേടി വിജയലക്ഷ്മി ഡിജിപി അലോക് കുമാറിന് പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ കാര്യത്തിൽ ഇതുവരെ അധികൃതർ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് രേണുക സ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് 2024 ജൂണിൽ അറസ്റ്റിലായ ദർശനും മറ്റ് പ്രതികൾക്കും പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.

Cinema News: DGP dismisses rumours of Darshan's jail suicide attempt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

കത്തിക്കയറി ഇഷാന്‍ കിഷന്‍, 47 പന്തില്‍ 70 റണ്‍സ്; ചെന്നൈയെ തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫില്‍

മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി; കൂടുതല്‍ തുക മന്‍മോഹന്‍ ബംഗ്ലാവിന്

SCROLL FOR NEXT