ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ആശംസകൾ പ്രിയ സുഹൃത്തേ', വേർപിരിയലിന് ശേഷം ഐശ്വര്യയോട് ധനുഷ്; മറുപടി 

വേർപിരിയൽ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ഐശ്വര്യയെ സുഹൃത്തെന്ന് അഭിസംബോധന ചെയ്തിരിക്കുകയാണ് ധനുഷ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് സൂപ്പർതാരം ധനുഷിന്റേയും ഐശ്വര്യയുടേയും വേർപിരിയൽ വാർത്ത എത്തിയത്. അതിനു പിന്നാലെ ഇവർക്കിടയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ രജനീകാന്ത് തന്നെ രം​ഗത്തെത്തിയെന്നും വാർത്തകളുണ്ടായിരുന്നു. വേർപിരിയൽ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ഐശ്വര്യയെ സുഹൃത്തെന്ന് അഭിസംബോധന ചെയ്തിരിക്കുകയാണ് ധനുഷ്. ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. 

പ്രിയപ്പെട്ട സുഹൃത്തെന്ന് ധനുഷ്, നന്ദി പറഞ്ഞ് ഐശ്വര്യ

പ്രിയപ്പെട്ട സുഹൃത്തിന്റെ പുതിയ മ്യൂസിക വിഡിയോയ്ക്ക് ആശംസകൾ, ദൈവം അനു​ഗ്രഹിക്കട്ടേ- എന്നാണ് ധനുഷ് കുറിച്ചത്. ഐശ്വര്യ സംവിധാനം ചെയ്ത മ്യൂസിക് വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. അതിനു പിന്നാലെ മറുപടിയുമായി ഐശ്വര്യയും രം​ഗത്തെത്തി. നന്ദി ധനുഷ്, എല്ലാ ആശംസകളും എന്നായിരുന്നു ഐശ്വര്യയുടെ മറുപടി. 

അതൃപ്തിയിൽ ആരാധകർ

എന്നാൽ ഇരുവരുടേയും ട്വീറ്റുകളിൽ ആരാധകർ നിരാശരാണ്. സുഹൃത്ത് എന്ന് വിളിച്ചതിൽ അതൃപ്തി അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ഒന്നിക്കണം എന്നാണ് ഇവരുടെ ആവശ്യം. വേർപിരിയലിന് ശേഷവും ഇരുവരും കാണിക്കുന്ന പരസ്പര ബഹുമാനത്തെ പ്രശംസിച്ചുകൊണ്ടും നിരവധി കമന്റുകൾ വരുന്നുണ്ട്. വേർപിരിയുന്നതായി പ്രഖ്യാപിച്ചെങ്കിലും ഐശ്വര്യയുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഐശ്വര്യ ധനുഷ് എന്നാണ് കാണിക്കുന്നത്. ഇതുവരെ പേര് മാറ്റിയിട്ടില്ല. 

കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേർപിരിയുകയാണെന്ന് ഇവർ പ്രഖ്യാപിക്കുന്നത്. 18 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് അതോടെ അവസാനമായത്. 6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്