Dhanush വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

വേദിയില്‍ ബാലതാരത്തിന്റെ അമ്മയുടെ പ്രസംഗം; സദസില്‍ കണ്ണുനിറഞ്ഞ് ധനുഷ്; ഇങ്ങനെ ഓവറാക്കരുതെന്ന് ട്രോള്‍, വിഡിയോ

ഒക്ടോബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ സിനിമ 'ഇഡ്‌ലി കടൈ'യുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടന്‍ ധനുഷ്. കഴിഞ്ഞ ദിവസം മധുരയില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പരിപാടിക്കിടെ ധനുഷ് വികാരഭരിതനാകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ചിത്രത്തില്‍ ധനുഷിന്റെ ബാല്യകാലം അവതരിപ്പിക്കുന്ന കുട്ടിയുടെ അമ്മ വേദിയില്‍ സംസാരിക്കുമ്പോഴാണ് ധനുഷ് വികാരഭരിതനാകുന്നതും നടന്റെ കണ്ണ് നിറയുന്നതുമെല്ലാം. ധനുഷിനെക്കുറിച്ചാണ് കുട്ടിയുടെ അമ്മ വേദിയില്‍ സംസാരിച്ചത്.

''തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ധനുഷ് സാര്‍ എന്റെ കുഞ്ഞിനെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. ഞാന്‍ നാളുകളായി ധനുഷ് സാറിന്റെ ആരാധികയാണ്. ഇതുപോലൊന്ന് സംഭവിക്കാന്‍ ഏറെനാളായി പ്രാര്‍ത്ഥിക്കുകയായിരുന്നു. അദ്ദേഹം എന്റെ മകനോട് അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് നന്ദി'' എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.

കുട്ടിയുടെ അമ്മ സംസാരിക്കവെ സദസിലിരുന്ന ധനുഷ് വികാരഭരിതനാകുന്നതും കണ്ണ് നിറയുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായെത്തുന്നത്. ചിലര്‍ ധനുഷിന്റെ വികാരത്തെ ഉള്‍ക്കൊള്ളുമ്പോള്‍ മറ്റ് ചിലരാകട്ടെ താരത്തെ ട്രോളുന്നുണ്ട്. സിനിമയില്‍ അഭിനയിച്ചാല്‍ മതി, ജീവിതത്തില്‍ ഇങ്ങനെ അഭിനയിച്ച് വെറുപ്പിക്കരുതെന്നാണ് ചിലരുടെ പരിഹാസം.

ധനുഷ് തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് സഹനിര്‍മാതാവുമാണ്. ധനുഷിനൊപ്പം സത്യരാജ്, പാര്‍ത്ഥിപന്‍, സമുദ്രക്കനി, രാജ്കിരണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിത്യ മേനന്‍, ശാലിനി പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജി.വി പ്രകാശ് ആണ് സംഗീതം. ഒക്ടോബര്‍ ഒന്നിനാണ് സിനിമയുടെ റിലീസ്.

Dhanush gets emotional during the speech of child actor's mother. video gets viral. social media is divided.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT