ക്രിസ് ഇവാൻസ്, ധനുഷ്, റയാൻ ഗോസ്ലിങ്/ ട്വിറ്റർ 
Entertainment

അവഞ്ചേർസ് സംവിധായകരുടെ ഹോളിവുഡ് ത്രില്ലറിൽ ധനുഷ്, വരുന്നത് ബി​ഗ് ബജറ്റ് ചിത്രം

ദ് ഗ്രേ മാൻ എന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് എത്തുക

Author : സമകാലിക മലയാളം ഡെസ്ക്

വഞ്ചേർസ് സംവിധായകരായ റൂസോ സഹോദരന്മാരുടെ പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർതാരം ധനുഷ് പ്രധാനവേഷത്തിലെത്തുന്നു. ദ് ഗ്രേ മാൻ എന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് എത്തുക. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ത്രില്ലറിൽ അനാ ഡെ അർമാസാണ് നായിക 

2009ൽ പുറത്തിറങ്ങിയ മാർക്ക് ഗ്രീനിയുടെ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല. നെറ്റ്ഫ്ലിക്‌സാണ് ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്ന വാർത്ത പുറത്തുവിട്ടത്. വാഗ്നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 

ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ധനുഷും രം​ഗത്തെത്തി. ആക്ഷൻ പാക്ക്ഡ് ചിത്രത്തിന്റെ ഭാ​ഗമാകാൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. 

നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു. 1500 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ. അടുത്തവർഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫാകിർ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT