നടൻ ശരത് കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ 
Entertainment

നടൻ ശരത് കുമാറിനെതിരെ പരാതിയുമായി ധനുഷിന്റെ അമ്മ കോടതിയിൽ

അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർക്കൊപ്പമാണ് വിജയലക്ഷ്മി മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടന്‍ ധനുഷിന്‍റെ അമ്മ വിജയലക്ഷ്മി. താമസസ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് നടനെതിരെ പരാതി നൽകാൻ കാരണമായത്. അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർക്കൊപ്പമാണ് വിജയലക്ഷ്മി മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയത്.

ചെന്നൈ ത്യാഗരാജ നഗര്‍ രാജമന്നാര്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്‍റിലാണ് വിജയലക്ഷ്മി ഭര്‍ത്താവുമൊത്ത് താമസിക്കുന്നത്. ഇതേ അപ്പാർട്ട്മെന്റിൽ തന്നെയാണ് ശരത് കുമാറും താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്‍റിലെ മുഴുവന്‍ അന്തേവാസികള്‍ക്കും പൊതുവായി ഉപയോഗിക്കാനുള്ള മുകളിലത്തെ നില ശരത്കുമാര്‍ കൈവശം വയ്ക്കുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്നാണ് പരാതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈ ന​ഗരസഭയിലാണ് ആദ്യം പരാതി നൽകിയത്. എന്നാൽ നടപടിയുണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു. താമസസ്ഥലത്തെ പൊതുസ്ഥലങ്ങൾ മറ്റുതാമസക്കാർ കയ്യേറി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോർപറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ജസ്റ്റിസുമാരായ എസ്.എസ്.സുന്ദർ, എൻ.സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചെന്നൈ കോർപ്പറേഷൻ അധികൃതരോടും നടൻ ശരത്കുമാറിനോടും അവരുടെ ഭാഗം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT