Dharmajan Bolgatty, Aadu 3 വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

ഇതൊരു ടൈം ട്രാവ്‌ലർ മൂവി ആണല്ലോ.

Author : സമകാലിക മലയാളം ഡെസ്ക്

ഷൂട്ട് ചെയ്തതിൽ നിന്ന് ഒരു മണിക്കൂറോളം 'ആട് 3' കട്ട് ചെയ്ത് പോയിട്ടുണ്ടെന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി. ആട് 3 ആദ്യ ഷോ കണ്ടതിന് പിന്നാലെ ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധർമജൻ. പ്രേക്ഷകരാണല്ലോ പറയേണ്ടത് പടം നല്ലതാണോ അല്ലെയോ എന്ന്. നമ്മൾ അഭിനയിച്ച ആൾക്കാർ അല്ലേ. പ്രേക്ഷകരുടെ കൂടെ ഇരുന്ന് കാണുമ്പോഴുള്ള സുഖം വേറെയാണല്ലോ.

ഒരു മണിക്കൂറോളം സിനിമ കട്ട് ചെയ്ത് പോയിട്ടുണ്ട്. ഒരുപാട് ഷൂട്ട് ചെയ്തിട്ട് അതൊക്കെ കട്ടായി പോയിട്ടുണ്ട്. ഇതൊരു ടൈം ട്രാവ്‌ലർ മൂവി ആണല്ലോ. എങ്ങനെ വരുമെന്നുള്ളത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. - ധർമജൻ പറഞ്ഞു. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടുന്നത്.

ആദ്യ രണ്ടു ഭാ​ഗങ്ങളിലേതു പോലെ തന്നെ പൊട്ടിച്ചിരിക്കാൻ ഒരുപാട് കോമഡി ചിത്രത്തിലുണ്ടെന്നും സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു. ഷാജി പാപ്പന്റെ വലംകൈ ആയ ക്യാപ്റ്റൻ ക്ലീറ്റസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധർമജൻ എത്തുന്നത്. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ഭ​ഗത് മാനുവൽ, വിജയ് ബാബു, വിനായകൻ, ഇന്ദ്രൻസ്, സണ്ണി വെയൻ, ഹരികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മലയാളത്തില്‍ വന്‍ ജനപ്രീതിയുള്ള ഫ്രാഞ്ചൈസിയാണ് ആട്. ആട് ഒരു ഭീകരജീവിയാണ് എന്ന പേരിലെത്തിയ ആദ്യ ഭാഗത്തിന്‍റെ റിലീസ് 2015 ല്‍ ആയിരുന്നു. ആട് 2 എന്ന് പേരിട്ട രണ്ടാം ഭാഗം 2017 ലും എത്തി.

Cinema News: Actor Dharmajan Bolgatty talks about Aadu 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

പിണറായി അല്ലെങ്കില്‍ ആരാകും പ്രതിപക്ഷ നേതാവ്?; ബാലഗോപാലോ, സജി ചെറിയാനോ, മുഹമ്മദ് റിയാസോ?; ചര്‍ച്ച

വലത് തരം​ഗത്തിനിടെ പുതു ചരി‍ത്രമെഴുതി കെ രാജൻ; ഒല്ലൂരിൽ ഹാട്രിക്ക് വിജയം

ഒരു ചെലവുമില്ലാതെ 6984 വോട്ട്; ചിറ്റൂരില്‍ എല്‍ഡിഎഫിനെ വീഴ്ത്തിയ അപരന്‍

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

SCROLL FOR NEXT