Ramesh Pisharody, Dharmajan Bolgatty ഇൻസ്റ്റ​ഗ്രാം
Entertainment

'കോമഡിയല്ല രാഷ്ട്രീയം, പൈസയൊക്കെ കരുതി വച്ചോ...‌‌'; രമേഷ് പിഷാരടിയ്ക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് ധർമജൻ

രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല.

സമകാലിക മലയാളം ഡെസ്ക്

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തന്റെ ഉറ്റ സുഹൃത്ത് രമേഷ് പിഷാരടിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് പറഞ്ഞ് നടൻ ധര്‍മജന്‍ ബോൾ​ഗാട്ടി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധർമജൻ. “ഉപദേശിക്കാനൊന്നുമില്ല. അവന്‍ അത്യാവശ്യം നല്ല അറിവുള്ള ഒരാളാണ്.

അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല. നന്നായിട്ട് പഠിക്കണം രാഷ്ട്രീയം. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നെ അവനോട് പറഞ്ഞ ഒരു കാര്യം ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നാണ്.

അങ്ങനെയൊരു ഉപദേശം ഞാന്‍ കൊടുത്തിട്ടുണ്ട്. കാശ് മുടക്കല്‍ ഇതില്‍ പറഞ്ഞിട്ടുള്ളതാണ്. ഫ്ലെക്സ് അടിക്കണം, അനൗണ്‍സ്മെന്‍റ് നടത്തണം അങ്ങനെ പല ചിലവുകളുമുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. ബാക്കി കാര്യത്തിന് അവന്‍ ഓക്കെയാണ്".- ധർമജൻ പറഞ്ഞു.

തന്‍റെ രാഷ്ട്രീയത്തെക്കുറിച്ചും അഭിമുഖത്തില്‍ ധര്‍മജന്‍ വ്യക്തമാക്കി. “എന്‍റേത് ഒരു കോണ്‍ഗ്രസ് കുടുംബമാണ്. എന്‍റെ അച്ഛന്‍ 30 വര്‍ഷത്തിലേറെ മണ്ഡലം ഭാരവാഹി ഒക്കെ ആയിരുന്നു. എന്‍റെ ചേട്ടനും യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം ഭാരവാഹിയാണ്.

ഞാനും അങ്ങനെ വഴി വെട്ടി വന്നതാണ്. എന്‍റെ അച്ഛന്‍ മരിച്ചപ്പോഴും അമ്മച്ചി മരിച്ചപ്പോഴും കോണ്‍ഗ്രസ് പതാക പുതപ്പിച്ചിരുന്നു. ആ കോണ്‍ഗ്രസ് പതാക ഇട്ടേ ഞാനും പോകൂ.- ധർമജൻ കൂട്ടിച്ചേർത്തു.

Cinema News: Dharmajan Bolgatty talks about his friend Ramesh Pisharody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

ജസ്പ്രിത് ബുംറയ്ക്ക് ബംഗളൂരുവിൽ പ്രത്യേക പരിശീലനം; ഐപിഎല്ലിൽ കളിക്കാൻ എത്തുമോ?

'യഥാർഥ ജീവിതത്തിലും ഇവർ നായകൻമാരായിരുന്നെങ്കിൽ, മൗനം ഐക്യദാർഢ്യമല്ല'; ട്രാൻസ്ജെൻഡർ ബില്ലിനെതിരെ പ്രതിഷേധിച്ച് നടി നേഘ ഷാഹിൻ

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ 12കാരന്‍ മുങ്ങിമരിച്ചു

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയില്‍

SCROLL FOR NEXT