Dharmajan Bolgatty, Ramesh Pisharody ഫെയ്സ്ബുക്ക്
Entertainment

'ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കും'; രമേഷ് പിഷാരടിയെക്കുറിച്ച് ധർമജൻ ബോൾ​ഗാട്ടി

രമേഷ് പിഷാരടിക്കായി പ്രചാരണ പരിപാടികളിൽ ധർമജനും സജീവമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും തന്റെ സുഹൃത്തുമായ രമേഷ് പിഷാരടിക്ക് വിജയാശംസ നേർന്ന് നടൻ ധർമജൻ ബോൾ​ഗാട്ടി. സിനിമ ബന്ധം വെച്ച് തനിക്ക് വോട്ട് വേണ്ട എന്നാണ് രമേഷ് പിഷാരടി തന്നോട് പറഞ്ഞതെന്ന് ധർമജൻ കുറിച്ചു.

നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ എന്നും ധർമജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. രമേഷ് പിഷാരടിക്കായി പ്രചാരണ പരിപാടികളിൽ ധർമജനും സജീവമായിരുന്നു. നേരത്തെയും ധർമജൻ പിഷാരടിയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പിഷാരടി എന്നോട് പറഞ്ഞത് സിനിമ ബന്ധം വെച്ച് എനിക്ക് വോട്ട് വേണ്ട…അപ്പൊ ഞാൻ പറഞ്ഞു. “എടാ ഞാൻ നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് ’’. പിന്നെ ഞാൻ അവിടെ വരാതിരുന്നാൽ ആളുകൾ ചോദിക്കുകയും ചെയ്യും. അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന്.

എന്നിരുന്നാലും ഞങ്ങൾ നാദിർഷ കോട്ടയം നസീർ കലാഭവൻ ഷാജോൺ കലാഭവൻ ജിന്റോ ഹരി പി നായർ ഞങ്ങൾ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു പൊളിച്ചടക്കി ഞങ്ങൾ തിരിച്ചുവന്നു. നന്മയുള്ള ആത്മാർത്ഥതയുള്ള ദീർഘ വീക്ഷണമുള്ള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകൻ. സ്‌നേഹത്തോടെ പിഷൂന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി

Cinema News: Dharmajan Bolgatty talks about Ramesh Pisharody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

സോണിയയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി; നേപ്പാളില്‍ മരണസംഖ്യ 400 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

16 കോടി മുടക്കി, ഒടുവിൽ കാടുകയറി നശിക്കുന്നു; രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം നോക്കുകുത്തി

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിഥ ഭാഗം തുറക്കുന്നു

ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണസദ്യ മുടങ്ങി; വിളമ്പിയത് പുലാവ്; മുടങ്ങിയത് 70 വര്‍ഷമായി തുടരുന്ന ഓണസദ്യ