വിവാഹവാർഷിക ദിനത്തിലെ ധർമജന്റെ പോസ്റ്റ് വൈറൽ ഫെയ്സ്ബുക്ക്
Entertainment

'എന്റെ ഭാ​ര്യ വീണ്ടും വിവാഹിതയാവുന്നു', അനു​ഗ്രഹം തേടി ധർമജന്റെ പോസ്റ്റ്; വൈറൽ

താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ വിവാഹവാർഷിക ദിനത്തിലെ നടൻ ധർമജൻ ബോൾ​ഗാട്ടിയുടെ കുറിപ്പിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ആദ്യ വരി കണ്ട് ഞെട്ടാൻ വരട്ടെ. വരനാരാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റാരുമല്ല അത് ധർമജൻ തന്നെയാണ്. വിവാഹവാർഷിക ആഘോഷത്തിന്റെ ഭാ​ഗമായാണ് ഇരുവരുടേയും 'രണ്ടാം വിവാഹം'. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.- ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകൾ ധർമ്മജനെ കണ്ടു പിടിക്കട്ടെ എന്നാണ് മറ്റൊരാൾ കുറിച്ചത്. സദ്യ കഴിക്കാൻ എവിടേക്കാണ് വരേണ്ടതെന്നും നിരവധി പേർ ചോദിക്കുന്നുണ്ട്. ഇരുവർക്കും വിവാഹവാർഷിക ആശംസകൾ അറിയിക്കുന്നവരും നിരവധിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത