തമിഴ് സൂപ്പർതാരം വിജയ് യെ കാണാൻ ഷൂട്ടങ് ലൊക്കേഷനിൽ എത്തി ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനി. വിജയുടെ പുതിയ ചിത്രം ബീസ്റ്റിന്റെ ചിത്രീകരണം നടക്കുന്ന ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ ആണ് ധോനി എത്തിയത്. ഒരു പരസ്യ ചിത്രീകരണത്തിനു വേണ്ടി എത്തിയതായിരുന്നു ക്രിക്കറ്റ് താരം.
ധോനി നായകനായ ഐപിഎല് ടീം ചെന്നൈ സൂപ്പര് കിംഗ്സിന്റെ ബ്രാന്ഡ് അംബാസിഡര് ആയിരുന്നു 2008 കാലത്ത് വിജയ്. അന്നു മുതൽ ഇവർ തമ്മിൽ പരിചയത്തിലാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ ആഘോഷമാവുകയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും. ദളപതിയും തലയും എന്ന തലക്കെട്ടിലാണ് വിഡിയോ വൈറാലവുന്നത്.
മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ്. കോലമാവ് കോകില എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസനാണ് ചിത്രം സംവിഝാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൺ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates