Martin Joseph, R Sreelekha, 
Entertainment

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

അതുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഷെയ്ന്‍ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങള്‍ തന്റെ കഥകള്‍ മോഷ്ടിച്ചെടുത്തതാണെന്നാണ് ബിജെപി നേതാവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖയുടെ ആരോപണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനെഴുതിയ കരിങ്കുടി പൊലീസ് സ്റ്റേഷന്‍ എന്ന ചെറുകഥ മോഷ്ടിച്ചാണ് ദൃഢം എന്ന ചിത്രമൊരുക്കിയതെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. ശ്രീലേഖയുടെ ആരോപണം നിഷേധിച്ച് ദൃഢം സംവിധായകന്‍ മാര്‍ട്ടിന്‍ ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്.

ശ്രീലേഖയുടെ കഥയുമായി തങ്ങളുടെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മാര്‍ട്ടിന്‍ പറുന്നത്. എന്തുകൊണ്ടാണ് ഇങ്ങനൊരു ആരോപണമെന്ന് മനസിലാകുന്നില്ലെന്നും മാര്‍ട്ടിന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ആര്‍ ശ്രീലേഖയുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. അതുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. സിനിമയുടെ എഴുത്തുകാരായ ജോമോനും ലിന്റോയുമായും ഞാന്‍ ബന്ധപ്പെട്ടു. അവര്‍ക്കും ഒരു ബന്ധവുമില്ല അവര്‍ ആദ്യമായിട്ടാണ് ഇത് കാണുന്നതെന്ന് പറഞ്ഞു. ദൃഢം കണ്ടവര്‍ക്ക് മനസിലാകും ദൃഢവും ആ ചെറുകഥയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന്' എന്നാണ് മാര്‍ട്ടിന്റെ വാക്കുകള്‍.

''ദൃഢം എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാന്‍ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കരിങ്കുടി പൊലീസ് സ്റ്റേഷന്‍' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാല്‍ ഒരു തെറ്റുമില്ല'' എന്നാണ് ശ്രീലേഖ പറഞ്ഞത്.

മൂന്ന് വര്‍ഷം മുമ്പ് യൂട്യൂബ് ചാനലില്‍ പറഞ്ഞ അനുഭവകഥയുടെ മോഷണമാണ് ഭൂതകാലം എന്നാണ് ശ്രീലേഖയുടെ മറ്റൊരു ആരോപണം. രണ്ടു സിനിമകളിലേയും നായകനായ ഷെയ്ന്‍ നിഗത്തെ 'പറവ' കണ്ടപ്പോള്‍ മുതല്‍ തനിക്ക് ഇഷ്ടമാണ്. തനിക്കൊപ്പം ജോലി ചെയ്ത, താന്‍ സഹോദരനായി കാണുന്ന പൊലീസുദ്യോഗസ്ഥനെ പോലെയാണ് ഷെയ്‌നിനെ കാണാന്‍ എന്നതാണ് ഇതിന് കാരണം എന്നും മുഹമ്മദ് എന്നാണ് ഈ പൊലീസുകാരന്റെ പേരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Dhridam movie director Martin Joseph replies to R Sreelekha. Says her short story and Dhridam movie are not similar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും