Bison Kaalaamadan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇനി ഒരിക്കലും കബഡി കളിക്കില്ലെന്ന് സത്യം ചെയ്യ്'; ഞെട്ടിച്ച് ധ്രുവ്, ബൈസൺ കാലമാടൻ ട്രെയ്‌ലർ

ദീപാവലി റിലീസായി എത്തുന്ന ബൈസണിന്റെ ട്രെയ്‌ലറാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബൈസൺ കാലമാടൻ. ധ്രുവ് നായകനായെത്തുന്ന ചിത്രം ഈ മാസം 17നാണ് റിലീസിനെത്തുക. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി എത്തുന്ന ബൈസണിന്റെ ട്രെയ്‌ലറാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്.

പശുപതി, ഹരികൃഷ്ണൻ, അഴകം പെരുമാൾ, കലൈയരശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെറ്റഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നവംബറിൽ ചിത്രം ഒടിടിയിലെത്തും. സ്പോർട്സ് ഡ്രാമയായാണ് ചിത്രം പുറത്തിറങ്ങുന്നത്. 1990 കളിൽ തമിഴ്നാട്ടിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

മാരി സെൽവരാജും ധ്രുവും തമ്മിലുള്ള ആദ്യത്തെ ചിത്രം കൂടിയാണിത്. ധ്രുവിന്റെ അച്ഛനായാണ് പശുപതി എത്തുന്നത്. ഡീസൽ, ഡ്യൂഡ് എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ബൈസൺ റിലീസിനെത്തുന്നത്. 'മഹാൻ' എന്ന ചിത്രമായിരുന്നു ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തുവന്നത്. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.

Cinema News: Dhruv starrer Bison Kaalaamadan Trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT